Activate your premium subscription today
കൊൽക്കത്ത ∙ സോൾട്ട്ലേക്ക് സ്റ്റേഡിയത്തെ തീപിടിപ്പിച്ച ആവേശ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഡ്യുറാൻഡ് കപ്പിൽ കന്നിക്കിരീടം. ആവേശകരമായ ഫൈനലിൽ 18–ാം കിരീടം ലക്ഷ്യമിട്ടെത്തിയ കരുത്തരായ മോഹൻ ബഗാനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീഴ്ത്തിയത്. ഷൂട്ടൗട്ടിൽ 4–3നാണ് നോർത്ത് ഈസ്റ്റിന്റെ വിജയം.
കൊൽക്കത്ത ∙ വിശാൽ കെയ്ത്തിന്റെ കൈകൾ മോഹൻ ബഗാനെ രക്ഷിച്ചു. പെനൽറ്റി ഷൂട്ടൗട്ടിൽ 2 കിക്കുകൾ സേവ് ചെയ്ത ഗോൾകീപ്പർ വിശാലിന്റെ മികവിൽ ബെംഗളൂരു എഫ്സിയെ 4–3നു മറികടന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ. നിശ്ചിത സമയത്ത് മത്സരം 2–2 സമനിലയായിരുന്നു. ശനിയാഴ്ച സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. 30–ാം തവണയാണ് ബഗാൻ ഡ്യുറാൻഡ് കപ്പ് ഫൈനൽ കളിക്കുന്നത്. 17 തവണ ജേതാക്കളായിട്ടുണ്ട്.
ഷില്ലോങ് ∙ വടക്കു കിഴക്കൻ ദേശത്തെ ഒന്നാം നമ്പർ ടീം തങ്ങൾ തന്നെയെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തെളിയിച്ചു. ഡ്യുറാൻഡ് കപ്പ് സെമിഫൈനലിലെ വടക്കുകിഴക്കൻ നാട്ടുപോരിൽ ഷില്ലോങ് ലജോങ് എഫ്സിയെ 3–0നു തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിൽ കടന്നു. ഇന്നു നടക്കുന്ന മോഹൻ ബഗാൻ–ബെംഗളൂരു എഫ്സി സെമിഫൈനൽ വിജയികളെ ശനിയാഴ്ച കൊൽക്കത്തയിലെ ഫൈനലിൽ നോർത്ത് ഈസ്റ്റ് നേരിടും.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴെല്ലാം ഗോളടിച്ച് അവരുടെ കഥ തീർക്കുക എന്ന പതിവ് ഹോർഹെ പെരേര ഡയസ് ഇത്തവണയും തെറ്റിച്ചില്ല! മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേര ഡയസ് ഇൻജറി ടൈമിൽ നേടിയ ഗോളിൽ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കേരള ടീമിനെതിരെ ബെംഗളൂരു എഫ്സിക്ക് ജയം
കൊൽക്കത്ത ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ. വൈകിട്ട് 7ന് അസമിലെ ക്രൊകജാറിൽ നടക്കുന്ന ആദ്യ ക്വാർട്ടറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആർമി റെഡിനെ നേരിടും. വൈകിട്ട് 7ന് മേഘാലയയിലെ ഷില്ലോങ്ങിൽ ഈസ്റ്റ് ബംഗാൾ–ഷില്ലോങ് ലജോങ് പോരാട്ടം. വ്യാഴാഴ്ച മത്സരങ്ങളില്ല. വെള്ളിയാഴ്ച വൈകിട്ട് 4ന് ജംഷഡ്പുരിൽ മോഹൻ ബഗാനും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. വൈകിട്ട് ഏഴിന് കൊൽക്കത്ത സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി മത്സരം.
ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ. 23ന് രാത്രി 7ന് സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഐഎസ്എൽ ടീമുകളുടെ സൂപ്പർ പോരാട്ടം. 21ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെയും ഷില്ലോങ് ലജോങ് ഈസ്റ്റ് ബംഗാളിനെയും നേരിടും.
ഡ്യുറാൻഡ് കപ്പിൽ ഗോളടിച്ചു കൂട്ടുകയാണു കേരള ബ്ലാസ്റ്റേഴ്സ്. ആ കളി കണ്ട് ആരാധകർ പരസ്പരം പറയുന്നു: ഈ ടീമിന് എന്തൊക്കെയോ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു! അതെ, ആരാധകരുടെ അതേ അഭിപ്രായം തന്നെയാണു ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും പ്ലേമേക്കറുമായ അഡ്രിയൻ ലൂണയ്ക്കും. ബ്ലാസ്റ്റേഴ്സിനൊപ്പം നാലാം സീസൺ കളിക്കാനൊരുങ്ങുന്ന യുറഗ്വായ് താരം ‘മനോരമ’യോടു സംസാരിക്കുന്നു.
ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ മൂന്നാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തിൽ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. രാത്രി 7 മുതലാണ് മത്സരം.
പുതിയ കോച്ചിനു കീഴിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ബ്ലാസ്റ്റ്. ഡ്യുറാൻഡ് കപ്പിൽ മുംബൈ സിറ്റി എഫ്സിയെ 8–0നു തോൽപിച്ച് ബ്ലാസ്റ്റേഴ്സ് ചരിത്രം കുറിച്ചു. ഗോളുകളുടെ എണ്ണത്തിൽ ഡ്യുറാൻഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിനൊപ്പമെത്തിയാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരം ആഘോഷമാക്കിയത്. 1889ൽ ഷിംല റൈഫിൾസിനെതിരെ ഹൈലാൻഡ് ലൈറ്റ് ഇൻഫൻട്രി 8–1 വിജയം നേടിയിരുന്നു.
കൊൽക്കത്ത∙ പുതിയ പരിശീലകനു കീഴിൽ പുതിയ താരങ്ങളും പഴയ താരങ്ങളും ഒരുപോലെ മിന്നിക്കളിച്ചതോടെ, ഡ്യുറാൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ‘ബ്ലാസ്റ്റ്’. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിൽ കളിച്ച ആദ്യ പ്രധാന മത്സരത്തിൽ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത് എതിരില്ലാത്ത എട്ടു ഗോളുകൾക്ക്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് 3–0ന് മുന്നിലായിരുന്നു. അഡ്രിയൻ ലൂണയായിരുന്നു ടീമിന്റെ നായകൻ. പ്രധാന ടീമിനു പകരം റിസർവ് താരങ്ങൾക്ക് അവസരം നൽകിയാണ് മുംബൈ സിറ്റി കളത്തിലിറങ്ങിയത്.
Results 1-10 of 30