Activate your premium subscription today
ബുഡാപെസ്റ്റ്∙ യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ച് ഇസ്രയേൽ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇസ്രയേൽ ബെൽജിയത്തെ വീഴ്ത്തിയത്. അതേസമയം, യുവേഫ നേഷൻസ് ലീഗിന്റെ ക്വാർട്ടറിൽ ഇടം ലഭിക്കാതെ പുറത്താകുന്നതിൽനിന്ന് ഇസ്രയേലിനെ രക്ഷിക്കാൻ ഈ അട്ടിമറി വിജയത്തിനും
ലണ്ടൻ∙ മതവിശ്വാസത്തിന്റെ പേരിൽ ഷോർട്സ് ധരിച്ച് കളിക്കാൻ വിസമ്മതിച്ച മുസ്ലിം യുവതിയെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാത്ത സംഭവം വിവാദമായതിനു പിന്നാലെ, ക്ഷമാപണവുമായി ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ). സൊമാലിയയിൽ നിന്നുള്ള ഇഖ്റ ഇസ്മയിൽ എന്ന വനിതാ ഫുട്ബോൾ താരത്തിനാണ് ദുരനുഭവമുണ്ടായത്. മത്സരത്തിനിടെ
ഇംഗ്ലിഷ് ഫുട്ബോൾ താരം കൈൽ വാക്കറും ഭാര്യ ആനി കിൽനറും വേർപിരിയലിന്റെ വക്കിൽ. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരത്തിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആനി കിൽനർ അപേക്ഷ നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്കും മക്കൾക്കും ജീവിക്കാനായി കൈൽ വാക്കറുടെ സ്വത്തിന്റെ പകുതി വേണമെന്നാണ് ആനിയുടെ ആവശ്യം. കൈൽ വാക്കറിന് മുന്നൂറു കോടിയിലേറെ ആസ്തിയുണ്ടെന്നാണു വിവരം. 2022 ലാണ് കൈൽ വാക്കറും ആനി കിൽനറും വിവാഹിതരായത്.
വിയന്ന∙ യുവേഫ നേഷൻസ് ലീഗിൽ സൂപ്പർതാരം എർലിങ് ഹാലണ്ടിന്റെ നോർവേയ്ക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രിയ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഓസ്ട്രിയയുടെ വിജയം. മാർക്കോ അർണോടോവിച്ചിന്റെ ഇരട്ടഗോളും (8, 49–പെനൽറ്റി) ലിൻഹാർട്ട് (58), പോഷ് (62), ഗ്രിഗോറിഷ് (71) എന്നിവരുടെ ഗോളുകളുമാണ് ഓസ്ട്രിയയ്ക്ക്
ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഗ്രീസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്രീസിന്റെ വിജയം. ചരിത്രത്തിലാദ്യമായാണ് ഗ്രീസ് ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നത്. വാൻജലിസ് പാവ്ലിദിസിന്റെ ഇരട്ടഗോൾ പ്രകടനമാണ് ഗ്രീസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 49,
ലണ്ടൻ∙ ദേശീയ ജഴ്സിയിലെ 100–ാം മത്സരം ഇരട്ടഗോളുകളോടെ ‘കളറാക്കിയ’ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിനു വിജയം. ക്യാപ്റ്റൻ നേടിയ ഗോളുകളുടെ ബലത്തിൽ ഫിൻലൻഡിനെയാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഹാരി കെയ്ൻ
ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ ഗോൾമഴ തീർത്ത് കരുത്തൻമാരായ ജർമനിയും നെതർലൻഡ്സും. ജർമനി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഹംഗറിയെ തുരത്തിയപ്പോൾ, നെതർലൻഡ്സ് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ബോസ്നിയ ഹെർസെഗോവിനയെ തോൽപ്പിച്ചു. ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റിപ്പബ്ലിക് ഓഫ് അയർലൻഡിനെ വീഴ്ത്തിയപ്പോൾ, ജോർജിയ
സ്റ്റോക്കോം (സ്വീഡൻ) ∙ ഇംഗ്ലണ്ട് ഫുട്ബോളിന്റെ ‘സുവർണ തലമുറ’യുടെ പരിശീലകനായിരുന്ന സ്വെൻ ഗൊരാൻ എറിക്സൺ ഇനി ഓർമ. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ട വിദേശിയായ ആദ്യത്തെയാളായിരുന്നു ഇന്നലെ അന്തരിച്ച സ്വീഡൻകാരൻ എറിക്സൺ (76). ഡേവിഡ് ബെക്കാം, വെയ്ൻ റൂണി, സ്റ്റീവൻ ജെറാർദ്, ഫ്രാങ്ക് ലാംപാഡ് തുടങ്ങിയവർ ഉൾപ്പെട്ട ഇംഗ്ലണ്ടിന്റെ ‘ഗോൾഡൻ ജനറേഷന്റെ’ കോച്ച് എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്.
ലണ്ടൻ ∙ തുടർച്ചയായ രണ്ടു യൂറോ കപ്പ് ചാംപ്യൻഷിപ്പുകളുടെ ഫൈനലിലും ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലും പരാജയപ്പെട്ടതിന്റെ പിന്നാലെ ഇംഗ്ലണ്ട് ഫുട്ബോൾ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് സ്ഥാനമൊഴിഞ്ഞു. എട്ടു വർഷം മുൻപാണ് അൻപത്തിമൂന്നുകാരൻ സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിന്റെ പരിശീലകനായത്. ‘ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിക്കാനും കോച്ചാകാനും അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഇതൊരു മാറ്റത്തിന്റെ സമയമാണ്.
ലമീൻ യമാലും നിക്കോ വില്യംസും ഡാനി ഒൽമോയും മാത്രമല്ല, സ്പെയിൻ ടീം ഒന്നാകെയാണു താരം! യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെ 2–1നു തോൽപിച്ച് ചാംപ്യന്മാരായ സ്പാനിഷ് ടീം ലോകത്തെ അമ്പരപ്പിച്ചത് അവരുടെ സംഘശക്തികൊണ്ടും ടീം മികവുകൊണ്ടുമാണ്. ഫസ്റ്റ് ഇലവൻ മുതൽ അവസാനം സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത താരങ്ങൾ വരെ സ്പെയിൻ കോച്ച് ലൂയിസ് ഡെ ലാ ഫുവന്തെയുടെ ഗെയിം പ്ലാൻ വിജയകരമായി നടപ്പാക്കി.
Results 1-10 of 120