Activate your premium subscription today
സാഫ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ 1–3ന് ബംഗ്ലദേശിനോടു തോറ്റു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപിച്ച ഇന്ത്യ ഇതിനോടകം സെമി ഉറപ്പിച്ചിരുന്നു.
സാഫ് വനിതാ ഫുട്ബോളിൽ ഇന്ത്യയും നിലവിലെ ജേതാക്കളായ ബംഗ്ലദേശും ഇന്നു നേർക്കുനേർ. വൈകിട്ട് 5.15നാണു കിക്കോഫ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പോയിന്റുമായി ബംഗ്ലദേശ് നിലവിൽ രണ്ടാം സ്ഥാനത്താണ്.
ന്യൂഡൽഹി ∙ ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപിനെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചു. ഇന്ത്യയുടെ മുൻ രാജ്യാന്തര താരമായ കശ്യപിന് ഐ ലീഗ് പരിശീലകനായുള്ള പരിചയമുണ്ട്. ചവോബ ദേവിയുടെ പിൻഗാമിയായാണ് കശ്യപ് എത്തുന്നത്. ഒക്ടോബറിൽ നേപ്പാളിൽ നടക്കുന്ന സാഫ് വനിതാ ചാംപ്യൻഷിപ് മുതൽ ടീമിനൊപ്പം ചേരും. മലയാളിയായ പി.വി.പ്രിയയാണ് അസിസ്റ്റന്റ് കോച്ച്.
ഇന്ത്യൻ വനിതാ ടീം ഫുട്ബോൾ ഹെഡ് കോച്ചായി തോമസ് ഡെന്നർബി തന്നെ തുടരും. ഐ.എം.വിജയൻ ചെയർമാനായ ടെക്നിക്കൽ സമിതി നിർദേശിച്ച ആന്റണി ആൻഡ്രൂസ് കോച്ചിങ് സംഘത്തിലുണ്ടാകും. കളിക്കാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഫെഡറേഷൻ ഡെന്നർബിക്ക് പുതിയ കരാർ നൽകാൻ തീരുമാനിച്ചത്.
ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയെ രണ്ടുവട്ടം ചാംപ്യൻമാരാക്കിയ പരിശീലകൻ ആന്റണി ആൻഡ്രൂസ് ദേശീയ വനിതാ ഫുട്ബോൾ ടീം പരിശീലകനാകും.
ഇന്ത്യൻ ഫുട്ബോൾ ഒരു സിനിമാ സാമ്രാജ്യമാണെങ്കിൽ അതിൽ മെഗാഹിറ്റുകൾ സമ്മാനിക്കുന്ന ‘പ്രൊഡക്ഷൻ ഹൗസാണ്’ ഗോകുലം കേരള എഫ്സി. സൂപ്പർസ്റ്റാറുകളുടെ നിറഞ്ഞ ബ്ലോക്ബസ്റ്റർ പോലെയാണ് ഗോകുലത്തിന്റെ പുരുഷ– വനിതാ ടീമുകൾ. അതിൽ വനിതാ ലീഗിൽ ഈ സീസണിലെ കിരീടനേട്ടത്തോടെ ‘ഹാട്രിക് ത്രില്ലറാണ്’ ഗോകുലം വനിതകൾ കാഴ്ചവച്ചത് – തുടർച്ചയായ 3–ാം ചാംപ്യൻഷിപ് കിരീടം.
അഹമ്മദാബാദ് ∙ ആദ്യ പകുതിയിൽ 2 ഗോൾ, രണ്ടാം പകുതിയിൽ 3 ഗോൾ; ഈസ്റ്റേൺ സ്പോർടിങ് യൂണിയനെ 5–1നു തകർത്ത് ഗോകുലം കേരള, ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. നേപ്പാൾ താരം സബിത്ര ഭണ്ഡാരിയും ഇന്ത്യൻ താരം ഇന്ദുമതി കതിരേശനും ഗോകുലത്തിനായി ഇരട്ടഗോൾ നേടി. ഘാന താരം വിവിയൻ അദ്ജെയ് ആണ് ഒരു ഗോൾ നേടിയത്. കമല ദേവി ഈസ്റ്റേൺ യൂണിയന്റെ ആശ്വാസ ഗോൾ നേടി.
അഹമ്മദാബാദ് ∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ റെക്കോർഡുകൾ കടപുഴക്കി ഗോകുലം കേരള എഫ്സിക്ക് വൻ ജയം. കഹാനി എഫ്സിയെ 14–1നാണ് ഗോകുലം തകർത്തു വിട്ടത്. ഗോകുലത്തിനായി സന്ധ്യ രംഗനാഥൻ 5 ഗോൾ നേടി. സബിത്ര ഭണ്ഡാരി 4 തവണ ലക്ഷ്യം കണ്ടു. മിഡ്ഫീൽഡർ ഇന്ദുമതി കതിരേശൻ 2 ഗോൾ നേടി. കെനിയൻ ഫോർവേഡ് വിവിയൻ അഡ്ജെയ്, ഡിഫൻഡർ ആശാലതാ ദേവി, ഷിൽക്കി ദേവി എന്നിവരും സ്കോർ ചെയ്തു. രഞ്ജന ദേവിയുടെ സെൽഫ് ഗോളാണ് ഗോകുലം വലയിൽ വീണ ഒരേയൊരു ഗോൾ. ഇന്ത്യൻ വനിതാ ലീഗ് ഫൈനൽ റൗണ്ടിലെ ഏറ്റവും വലിയ വിജയമാണ് ഗോകുലം നേടിയത്. കഴിഞ്ഞ വർഷം ഒഡീഷ
പോർട്ട് എലിസബത്ത്∙ വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. അഞ്ച് റൺസിനാണ് ഇന്ത്യ അയർലൻഡിനെ പരാജയപ്പെടുത്തിയത്. മഴയെത്തുടർന്ന് കളി ഉപേക്ഷിച്ചപ്പോൾ ഡക്ക്വർത്ത് ലൂയിസ് മാർഗത്തിലൂടെയാണ് ഇന്ത്യ ജയിച്ചത്. ഈ ലോകകപ്പിൽ ഇതുവരെ കളിച്ച ഒരു മത്സരത്തിലും അയർലൻഡിന് വിജയിക്കാൻ
സൗഹൃദ മത്സരത്തിൽ ജോർദാനെ വീണ്ടും കീഴടക്കി ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീം. മലയാളി താരം ഷിൽജി ഷാജി 4 ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ 6–0നാണ് ഇന്ത്യയുടെ വിജയം.
Results 1-10 of 12