Activate your premium subscription today
സാഫ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ 1–3ന് ബംഗ്ലദേശിനോടു തോറ്റു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപിച്ച ഇന്ത്യ ഇതിനോടകം സെമി ഉറപ്പിച്ചിരുന്നു.
സാഫ് വനിതാ ഫുട്ബോളിൽ ഇന്ത്യയും നിലവിലെ ജേതാക്കളായ ബംഗ്ലദേശും ഇന്നു നേർക്കുനേർ. വൈകിട്ട് 5.15നാണു കിക്കോഫ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പോയിന്റുമായി ബംഗ്ലദേശ് നിലവിൽ രണ്ടാം സ്ഥാനത്താണ്.
ഏകദേശം 22 സെന്റിമീറ്റർ വ്യാസവും 450 ഗ്രാംവരെ ഭാരവുമുള്ള ഒരു കാൽപന്തിന്റെ സാധ്യത നമുക്ക് സങ്കൽപിക്കാനാവാത്തവിധം അനന്തമാണ്. ഒരു ചെറിയ കളിക്കളത്തിൽനിന്ന്, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയുമൊക്കെ വഴിയേ, ആ പന്ത് ലോകവലുപ്പത്തോളം ചെന്നെത്തുന്ന പല സംഭവങ്ങളും ചരിത്രത്തിൽനിന്നു കണ്ടെടുക്കാം. കഴിഞ്ഞദിവസം ഭൂട്ടാനിലെ തിംഫുവിലുള്ള കളിക്കളം തുറന്നുതന്നത് അങ്ങനെയൊരു പ്രതീക്ഷയിലേക്കുള്ള വാതിലാണ്.
ബംഗ്ലദേശിനെ 2–0ന് തോൽപിച്ച് ഇന്ത്യ സാഫ് അണ്ടർ 16 ഫുട്ബോൾ ചാംപ്യന്മാരായി. ഭാരത് ലായ്റെൻജം (8–ാം മിനിറ്റ്), ലെവിസ് സാങ്മിൻലുയൻ (74) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനു കീഴിൽ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഇന്ത്യ നടത്തിയത്.
ഫുട്ബോൾ പരിശീലകർക്കിടയിലെ മാന്ത്രികനായ നെതർലൻഡുകാരൻ ഗുസ് ഹിഡിങ്ക് ഓസ്ട്രേലിയയെ ലോകഫുട്ബോളിൽ മേൽവിലാസമുള്ളവരാക്കിയത് ഒരു കെട്ടുകഥ പോലെ വിചിത്രമാണ്. 2005ൽ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ടീമിനെ വിളിച്ചു കൂട്ടിയ ഹിഡിങ്ക് കളിക്കാരെ കണ്ട് അമ്പരന്നു. തലയിൽ തൊപ്പിയണിഞ്ഞ് നീളൻ ഷോർട്സും ബർമുഡയുമണിഞ്ഞാണ് പലരും വന്നത്. കളിക്കാനിറങ്ങിയപ്പോൾ കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതു പോലുള്ള ബഹളവും. കളിക്കളത്തിൽ നിശബ്ദരാകാനാണ് ഹിഡിങ്ക് ആദ്യം അവരെ പഠിപ്പിച്ചത്. അനാവശ്യമായി പന്തിനു പിന്നാലെ ഓടി ഊർജം കളയുന്ന ശൈലിയും മാറ്റിയെടുത്തു. ഹിഡിങ്കിന്റെ ശിക്ഷണത്തിൽ വലിയ ടൂർണമെന്റുകൾക്ക് ആവശ്യമായ അച്ചടക്കം നേടിയ ഓസ്ട്രേലിയ 1974നു ശേഷം ആദ്യമായി 2006ൽ ലോകകപ്പ് കളിച്ചു; രണ്ടാം റൗണ്ടിലുമെത്തി. ഇപ്പോഴും ലോക ഫുട്ബോളിലെ ഏറ്റവും മത്സരക്ഷമതയുള്ള ടീമുകളിലൊന്നായി തുടരുന്നു അവർ.
ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആദ്യ കിക്കെടുത്തത്. അനായാസം വലകുലുങ്ങി. കുവൈത്തിന്റെ മുഹമ്മദ് ദഹം എടുത്ത ആദ്യ കിക്ക് ബാറിലിടിച്ചു തെറിച്ചു. ഇന്ത്യയ്ക്കായി രണ്ടാം കിക്കെടുത്ത സന്ദേശ് ജിങ്കാനും ലക്ഷ്യം കണ്ടു. കുവൈത്തിന്റെ രണ്ടാം കിക്കെടുത്ത ഫവാസ് അൽ ഒട്ടയ്ബി ഗോൾ നേടിയതോടെ സ്കോർ 2–1 ആയി. ചാങ്തെയെടുത്ത മൂന്നാം കിക്കും വലതുളച്ചതോടെ ഇന്ത്യ ലീഡ് 3–1 ആക്കി ഉയർത്തി. എന്നാൽ കുവൈത്തിനായി മൂന്നാം കിക്കെടുത്ത അഹമ്മദ് അൽ ദെഫിറി ലക്ഷ്യം കണ്ടതോടെ സ്കോർ ലീഡ് 3–2. ഇന്ത്യയുടെ നാലാം കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ചിപ്പ് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഇതോടെ ഇന്ത്യ പതറി. അബ്ദുൽ അസീസ് നാജിയിലൂടെ കുവൈത്ത് നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ 3–3. സുഭാശിഷ് ബോസാണ് ഇന്ത്യയ്ക്കായി അഞ്ചാം കിക്കെടുത്തത്.
കിരീടമോഹവുമായി മൈതാനത്തിറങ്ങുമ്പോൾ മുന്നിൽ നിന്നു നയിക്കുന്ന നായകൻ, നിർണായകഘട്ടങ്ങളിൽ ഗോളടിക്കുന്ന രക്ഷകൻ, തന്റെ സാന്നിധ്യം കൊണ്ടു മാത്രം സ്റ്റേഡിയത്തിലേക്കു കാണികളെ ആകർഷിക്കാൻ കഴിയുന്ന ‘ഫന്റാസ്റ്റിക് ഫുട്ബോളർ’– സുനിൽ ഛേത്രിയെ തിരിച്ചറിയാൻ ഇത്രയും മതി. രാജ്യാന്തര മത്സരങ്ങളിലെ ഗോൾനേട്ടത്തിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോയ്ക്കും (123 ഗോളുകൾ) അർജന്റീനക്കാരൻ മെസ്സിക്കും (103) പിന്നിൽ സജീവ ഫുട്ബോളർമാരിൽ മൂന്നാം സ്ഥാനത്തെത്തി ഛേത്രി (92) ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ടു നയിക്കുന്നതു തുടരുന്നു. ഈ വർഷം ഒഡീഷയിൽ നടന്ന ഇന്റർ കോണ്ടിനന്റൽ കപ്പ് സ്വന്തമാക്കിയതിനു പിന്നാലെ ഇപ്പോഴിതാ ബെംഗളൂരുവിൽ സാഫ് ഫുട്ബോളിലും മുപ്പത്തിയെട്ടുകാരൻ ഛേത്രിക്കു കീഴിൽ ഇന്ത്യ കിരീടം ചൂടിയിരിക്കുന്നു. മങ്ങിത്തുടങ്ങിയിരുന്ന ഇന്ത്യയുടെ പ്രതിച്ഛായ 2021 സാഫ് കപ്പിൽ ഛേത്രി
ബെംഗളൂരു ∙ 90 മിനിറ്റും അധിക സമയവും കടന്ന് സഡൻഡെത്തിലെത്തിയ കിടിലൻ പോരാട്ടം. ആവേശം പേമാരിയായി പെയ്തിറങ്ങിയ സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കുവൈത്തിനെ 5–4ന് പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഇന്ത്യയ്ക്കു കിരീടം. നിശ്ചിത സമയത്തും അധികസമയത്തും
ബെംഗളൂരു ∙ സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഫൈനലിൽ. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ ലബനനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–2) തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.
ബെംഗളൂരു ∙ സാഫ് കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഇന്ത്യ ഇന്ന് ലബനനെ നേരിടും. ഗ്രൂപ്പ് എയിൽ കുവൈത്തിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സുനിൽ ഛേത്രിയും സംഘവും സെമിയിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ലബനന്റെ വരവ്. കഴിഞ്ഞ മാസം നടന്ന
Results 1-10 of 23