Activate your premium subscription today
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച സുനിൽ ഛേത്രിക്കു പകരക്കാരൻ ആരാകും എന്നൊരു ചോദ്യമായിരുന്നു ഇത്തവണ ഐഎസ്എൽ സീസണിന്റെ ടീസർ പരസ്യങ്ങളിലൊന്ന്. ആ ചോദ്യത്തിനു സീസൺ പാതിവഴിയെത്തുമ്പോൾ ബെംഗളൂരു ഒരു തിരുത്ത് നൽകിയിരിക്കുന്നു - സുനിൽ ഛേത്രിക്കു പകരം സുനിൽ ഛേത്രി മാത്രം. ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്ന 3 വാക്കുകളിൽ ഇന്ത്യൻ ഫുട്ബോളിൽ ചിരകാല വിലാസം കുറിച്ച ഛേത്രി ആ വിശേഷണങ്ങളിലേക്കു മജീഷ്യൻ എന്ന വാക്ക് കൂടി ചേർത്തുവച്ചിരിക്കുന്നു. അതിനുള്ള തെളിവായിരുന്നു, കഴിഞ്ഞ ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം.
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസിനെതിരെ ബെംഗളൂരുവിന് ജയം (2–1). 8–ാം മിനിറ്റിൽ ലോബി മൻസോകിയുടെ ഗോളിൽ മുന്നിലെത്തിയ മുഹമ്മദൻസിനെതിരെ സുനിൽ ഛേത്രിയുടെ മികവിലാണ് ബെംഗളൂരുവിന്റെ ജയം.
ബെംഗളൂരു ∙ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും സുനിൽ ഛേത്രിയുടെ ബൂട്ടുകൾക്കു വിശ്രമമില്ല. ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച ബെംഗളൂരു എഫ്സി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോൾ 2 ഗോളുകൾ പിറന്നതു ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ട്സിൽനിന്ന്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളര്മാരില് ഒരാളാണ് സുനില്‍ ഛേത്രി. എന്നാല്‍ ഫുട്ബോളിലെ പ്രകടനത്തിന്റെ പേരിലല്ലാതെ അടുത്തിടെ ഛേത്രി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശരീരത്തെ ഉഷാറാക്കാന്‍ കാപ്പിക്ക് പകരം നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകുമെന്ന ഛേത്രിയുടെ അഭിപ്രായപ്രകടനമാണ്
ഇന്ത്യൻ ടീം അന്തരീക്ഷം ഞാൻ മിസ് ചെയ്യുന്നുണ്ട് എന്നതു സത്യമാണ്. ദോഹയിൽ ടീമിനൊപ്പമുണ്ടാവേണ്ട ഞാൻ ഇപ്പോൾ ബെംഗളൂരുവിലെ വീട്ടിലാണല്ലോ. പക്ഷേ വീട്ടിലെ ഫോർവേഡാണ് ഞാനിപ്പോൾ..’’– വിരമിക്കലിനു ശേഷം ജീവിതം എങ്ങനെ മാറി എന്ന ചോദ്യത്തിനു മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വാക്കുകൾ. കൊൽക്കത്ത
കുവൈത്തിനെതിരെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയതിനു കാരണം പാസിങ്ങിലെ മോശം പ്രകടനമാണെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്. സുനിൽ ഛേത്രിയുടെ അവസാന രാജ്യാന്തര മത്സരത്തിൽ അദ്ദേഹത്തിനു വിജയത്തോടെ വിടചൊല്ലാനാവാത്തതിൽ ടീമിനു നിരാശയുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞു. ‘‘തുടക്കത്തിൽ കുവൈത്ത് നമ്മളെക്കാൾ നന്നായി കളിച്ചു.
സോൾട്ട് ലേക്കിലെ അരലക്ഷത്തിലേറെ ആരാധകർ നിറഞ്ഞ ഹൃദയത്തോടെ, നനഞ്ഞ കണ്ണുകളോടെ ആ വിടവാങ്ങലിനു സാക്ഷിയായി. സുനിൽ ഛേത്രി എന്ന ഇതിഹാസം രാജ്യാന്തര മൽസരങ്ങളിൽനിന്ന് എന്നെന്നേക്കുമായി ബൂട്ടഴിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ ചേതോഹരമായ ഒരധ്യായത്തിനാണ് ഫൈനൽ വിസിൽ മുഴങ്ങിയത്. സോനാർ സുനിൽ എന്ന വലിയ കൂറ്റൻ
ശ്യാം ഥാപ്പയെപ്പോലെ ബൈസിക്കിൾ കിക്കെടുക്കുന്ന ഉയരം കുറഞ്ഞ പയ്യൻ. 2002ൽ 17–ാം വയസ്സിൽ സുനിൽ ഛേത്രി മോഹൻ ബഗാന്റെ ട്രയൽസിനെത്തുമ്പോൾ കോച്ച് സുബ്രതോ ഭട്ടാചാര്യയുടെ കണ്ണുടക്കിയത് ആ ബൈസിക്കിൾ കിക്കിലാണ്. ഛേത്രി ബഗാനിൽ സുബ്രതോയുടെ ശിഷ്യൻ മാത്രമല്ല, പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗവുമായി.
രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുകയാണെന്ന് സുനിൽ ഛേത്രി പറഞ്ഞപ്പോൾ തനിക്കതു വലിയ മാനസികാഘാതമായെന്ന് ഭാര്യ സോനം ഭട്ടാചാര്യ. യോഗ്യതാ റൗണ്ടിലെ തുടർന്നുള്ള മത്സരങ്ങളിലും സുനിൽ കളിക്കേണ്ടതല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്– സോനം പറഞ്ഞു. ‘‘സുനിലിന്റെ ജീവിതപങ്കാളിയെന്ന നിലയ്ക്കല്ല ഇന്ത്യൻ ഫുട്ബോൾ പ്രേമിയെന്ന നിലയ്ക്കാണ് അങ്ങനെ ആലോചിച്ചത്.
ഫുട്ബോൾ ഗ്രൗണ്ടിലെ ഏറ്റവും ഏകാന്തമായ നിമിഷങ്ങൾ ഗോളിയുടേതു മാത്രമാണോ? സോൾട്ട് ലേക്കിനെ വലംവച്ച് ഒറ്റയ്ക്ക് ഒരു കുട്ടിയെപ്പോലെ ഗാലറിയെ തൊഴുതു നീങ്ങുമ്പോൾ സുനിൽ ഛേത്രിയും ഏകനായിരുന്നു. ഓർമകൾ ഒരു ബാക്ക്ഹീൽ പാസ് പോലെ പിന്നിലേക്കു പന്താട്ടം നടത്തുന്നു. മോഹൻ ബഗാനിലെ പ്രഫഷനൽ ഫുട്ബോൾ കാലവും പ്രണയത്തിന്റെ പൂക്കാലവും ഛേത്രിക്കു സമ്മാനിച്ചത് ഈ നഗരമാണ്. കൊൽക്കത്തയുടെ വെയിൽച്ചൂടിനു മേൽ മഴമേഘങ്ങൾ എത്തി നോക്കി ഇന്നലെ.
Results 1-10 of 95