Activate your premium subscription today
മെൽബൺ∙ കളത്തിലെ ആക്രമണോത്സുകമായ പെരുമാറ്റത്തിന്റെ പേരിൽ വിരാട് കോലിയെ കോമാളിയായി ചിത്രീകരിക്കുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങളായ സുനിൽ ഗാവസ്കറും ഇർഫാൻ പഠാനും. ഇത്തരം അനാവശ്യ രീതികളോട് ഇപ്പോൾത്തന്നെ ശക്തമായ ഭാഷയിൽ പ്രതികരിച്ചില്ലെങ്കിൽ ഓസ്ട്രേലിയൻ
മെൽബൺ∙ ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയെ വിടാതെ വിവാദങ്ങൾ. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആതിഥേയ താരം സാം കോൺസ്റ്റാസിനെ തോളിലിനിടിച്ച് വിവാദത്തിൽ ചാടിയ കോലി, രണ്ടാം ദിനം ഓസ്ട്രേലിയൻ ആരാധകരുമായി ഇടഞ്ഞും വാർത്തകളിൽ ഇടംപിടിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ താരം യശസ്വി ജയ്സ്വാൾ റൺഔട്ടായത്, സഹതാരം വിരാട് കോലിയുമായുണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ. 82 റൺസെടുത്തു മികച്ച ഫോമിലുണ്ടായിരുന്ന ജയ്സ്വാൾ 41–ാം ഓവറിലെ അവസാന പന്തിലാണു പുറത്തായത്. സ്കോട് ബോളണ്ടിന്റെ പന്ത് മിഡ് ഓണിലേക്കു തട്ടിയിട്ട ജയ്സ്വാൾ റണ്ണിനായി മുന്നോട്ടു കുതിക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 3 വർഷത്തോളമായി ആരും ധൈര്യപ്പെടാതിരുന്ന അതിസാഹസത്തിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ ഒരു പത്തൊൻപതുകാരൻ തയാറായി– സാം കോൺസ്റ്റസ്; 2021നു ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ ടെസ്റ്റ് മത്സരത്തിൽ സിക്സ് നേടുന്ന ആദ്യ താരം! 4484 പന്തുകൾ നീണ്ടുനിന്ന ബുമ്രയുടെ ‘നോ സിക്സ് വ്രതം’ തെറ്റിക്കാൻ സാം പ്രയോഗിച്ചതാവട്ടെ ഉഗ്രനൊരു റിവേഴ്സ് സ്കൂപ്പും.
ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ ബാറ്ററുടെ വിക്കറ്റെടുക്കാൻ രവീന്ദ്ര ജഡേജയിൽ സമ്മർദം ചെലുത്തുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ വൈറൽ. രണ്ടാം ദിവസം ഓസ്ട്രേലിയൻ താരങ്ങളായ നേഥൻ ലയണും സ്കോട്ട് ബോളണ്ടും ബാറ്റ് ചെയ്യുന്നതിനിടെയാണ് ജഡേജയ്ക്ക് വിക്കറ്റെടുക്കാനായി രോഹിത് ശർമ നിർദേശങ്ങൾ നൽകുന്നത്.
ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുലിനെ ചൊറിഞ്ഞ് ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. രോഹിത് ശർമ പുറത്തായതിനു പിന്നാലെ വൺഡൗണായാണ് രാഹുൽ കളിക്കാനിറങ്ങിയത്. ‘‘വൺഡൗണായി ഇറങ്ങാൻ നിങ്ങൾ എന്തു തെറ്റു ചെയ്തു?’’– എന്നായിരുന്നു ലയൺ രാഹുലിനോട് ചോദിച്ചത്. രാഹുൽ ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയിട്ടും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു രക്ഷയില്ല. അഞ്ചു പന്തുകൾ നേരിട്ട രോഹിത് മൂന്നു റൺസ് മാത്രമെടുത്തു പുറത്തായി. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ഔട്ടായത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിന്‍സിന്റെ പന്ത് മിഡ് ഓണിലേക്ക് ഉയർത്തിയടിച്ച രോഹിതിനെ, സ്കോട്ട് ബോളണ്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ നാലാം വിക്കറ്റു വീണു. 83 പന്തിൽ 35 റൺസെടുത്ത വിരാട് കോലിയാണ് ഒടുവിൽ പുറത്തായത്. സ്കോട്ട് ബോളണ്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. 118 പന്തിൽ 82 റൺസെടുത്ത യശസ്വി ജയ്സ്വാൾ പുറത്തായതും ഇന്ത്യയ്ക്കു നിരാശയായി. 42.1 ഓവറിൽ നാലിന് 154 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. ആകാശ് ദീപും ഋഷഭ് പന്തുമാണു ക്രീസിൽ.
ഓസ്ട്രേലിയന്‍ താരങ്ങളോടു സംസാരിക്കുമ്പോൾ ചിരിക്കരുതെന്ന് മുഹമ്മദ് സിറാജിനെ ‘പഠിപ്പിച്ച്’ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. മത്സരത്തിനിടെ സ്റ്റംപ് മൈക്കിലാണ് വിരാട് കോലിയുടെ ഹിന്ദിയിലുള്ള സംസാരം പതിഞ്ഞത്. നാലാം ടെസ്റ്റിന്റെ ആദ്യ ദിനം പന്തെറിയുന്നതിനിടെ മുഹമ്മദ് സിറാജും മാർനസ് ലബുഷെയ്നും സംസാരിക്കുമ്പോഴായിരുന്നു കോലിയുടെ ഉപദേശമെത്തിയത്.
ഓസ്ട്രേലിയൻ ബാറ്റർ സാം കോൺസ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ നടപടിയുണ്ടാകും. മെൽബൺ ടെസ്റ്റിന്റെ ആദ്യ ദിനമാണ് മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെ സാം കോൺസ്റ്റാസും വിരാട് കോലിയും കൂട്ടിമുട്ടിയത്. മാച്ച് ഫീയുടെ 20 ശതമാനം തുക വിരാട് കോലി പിഴയായി അടയ്ക്കേണ്ടിവരും.
Results 1-10 of 5271