Activate your premium subscription today
ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ വീണ്ടുമൊരു അൽകാരസ്– ജോക്കോവിച്ച് പോരാട്ടം. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് സ്പാനിഷ് താരം കാർലോസ് അൽകാരസും സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം അൽകാരസിനൊപ്പമായിരുന്നു.
വിമ്പിൾഡൻ കോർട്ടിൽ മുൻനിര വനിതാ താരങ്ങൾ വാഴുന്നില്ല! വനിതാ സിംഗിൾസിൽ രണ്ടാം സീഡ് കോക്കോ ഗോഫ് ആണ് ഇന്നലെ പുറത്തായ പ്രധാന താരം. ഒന്നാം സീഡ് ഇഗ സ്യാംതെക്, 5–ാം സീഡ് ജെസീക്ക പെഗുല, 6–ാം സീഡ് മാർക്കേറ്റ വാന്ദ്രസോവ, 9–ാം സീഡ് മരിയ സക്കാരി, 10–ാം സീഡ് ഒൻസ് ജാബർ എന്നിവർ മുൻപേ പുറത്തായിരുന്നു. 4–ാം സീഡ് എലേന റിബകീനയാണ് ഇപ്പോൾ ശേഷിക്കുന്നവരിൽ സീഡിങ്ങിൽ മുന്നിലുള്ള വനിതാ താരം.
ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി, കിരീട വിജയവുമായി. മെൽബൺ റോഡ് ലേവർ അരീനയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇറ്റലിയില്നിന്നുള്ള 22 വയസ്സുകാരൻ സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ കിരീടം ഉറപ്പിച്ചത്.
മെൽബൺ ∙ മദിച്ചെത്തിയ നൊവാക് ജോക്കോവിച്ചും കുതിച്ചെത്തിയ അലക്സാണ്ടർ സ്വരേവും വീണതോടെ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ പോരാട്ടം റഷ്യയുടെ ഡാനിൽ മെദ്വദേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിൽ. 25–ാം ഗ്രാൻസ്ലാം കിരീടം
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ടോപ് സീഡ് താരങ്ങൾ കുതിപ്പുതുടരുന്നു. സ്പെയിനിന്റെ കാർലോസ് അൽകാരസ്, റഷ്യയുടെ ഡാനിൽ മെദ്വദേവ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവർ ക്വാർട്ടറിൽ കടന്നു. നാലാം റൗണ്ടിൽ സെർബിയൻ താരം മിമിർ കെസമനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–4, 6–4, 6–0) രണ്ടാം സീഡ് അൽകാരസ് മറികടന്നത്.
റെക്കോർഡുകൾ നൊവാക്ക് ജോക്കോവിച്ചെന്ന സെർബിയക്കാരന്റെ ടെന്നീസ് കരിയറിലെ പുതിയ സംഭവമല്ല. നിലവിലെ റെക്കോർഡുകൾ തകർക്കുന്നതും, പുതിയവ എഴുതിച്ചേർക്കുന്നതും ജോക്കോയുടെ ശീലമായിരുന്നു. ടെന്നിസിൽ കൂടുതൽക്കാലം ലോക ഒന്നാം നമ്പര് താരമായതു മുതൽ
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനു കിരീടം. ഫൈനലിൽ മെദ്വെദേവിനെ തോൽപിച്ചു. ജോക്കോവിച്ച് യുഎസ് ഓപ്പൺചാംപ്യനാകുന്നത് നാലാംതവണയാണ്. ജോക്കോവിച്ചിന്റെ ഇരുപത്തിനാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്വദെവിനായിരുന്നു
ന്യൂയോർക്ക് ∙ ആരാധകർ കാത്തിരുന്ന കലാശപ്പോരില്ല; പക്ഷേ ആവേശത്തിൽ അതിനൊപ്പം നിൽക്കുന്ന ഒരു മത്സരം തന്നെ ഇത്തവണ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ; നൊവാക് ജോക്കോവിച്ച് Vs ഡാനിൽ മെദ്വെദെവ്! സെമിഫൈനലിൽ ഒന്നാം സീഡ് കാർലോസ് അൽകാരസിനെ മൂന്നാം സീഡ് മെദ്വദെവ് വീഴ്ത്തിയതോടെയാണ് വിമ്പിൾഡൻ ഫൈനലിന്റെ ആവർത്തനമാകുമായിരുന്ന അൽകാരസ്–ജോക്കോവിച്ച് ഡ്രീം ഫൈനലിന്റെ സാധ്യത അവസാനിച്ചത്. എന്നാൽ ജോക്കോവിച്ച്–മെദ്വദെവ് ഫൈനലും ഒരു ‘ഡ്രീം റിപ്പീറ്റ്’ തന്നെ.
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസ് ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ ദാനിൽ മെദ്വദേവാണ് അൽകാരസിനെ തോൽപിച്ചത്. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മെദ്വദേവിന്റെ വിജയം.
ന്യൂയോർക്ക് ∙ ഒന്നാംസീഡ് സ്പെയിനിന്റെ കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ ടെന്നിസിന്റെ നാലാം റൗണ്ടിൽ. ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യൻ അൽകാരസിന്റെ മുന്നേറ്റം (6-2, 6-3, 4-6, 6-3). അർജന്റീനയുടെ സെബാസ്റ്റ്യൻ ബൈസിനെ തോൽപിച്ച് (6-2, 6-3, 4-6, 6-3) മൂന്നാം സീഡ് ഡാനിൽ മേദ്വദേവും നാലാം റൗണ്ടിലെത്തി. 12–ാം സീഡ് അലക്സാണ്ടർ സ്വരേവ് ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ മറികടന്നു. ആറാം സീഡ് ജാനിക് സിന്നർ മുൻ ചാംപ്യൻ സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തി. എട്ടാം സീഡ് ആന്ദ്രേ റുബലേവും ജയത്തോടെ നാലാം റൗണ്ടിലെത്തി.
Results 1-10 of 27