Activate your premium subscription today
നാവിൽ വെള്ളിക്കരണ്ടിയുമായല്ല, സ്വർണക്കരണ്ടിയുമായാണു റാഫേൽ നദാൽ സ്പെയിനിലെ മയ്യോർക്കയിൽ ജനിച്ചുവീണത്. ഇൻഷുറൻസ് കമ്പനി ഉടമയും ഗ്ലാസ് നിർമാണ വ്യവസായിയുമായിരുന്നു പിതാവ് സെബാസ്റ്റ്യൻ നദാൽ. തന്റെ സാമ്രാജ്യം നോക്കിനടത്താൻ റാഫേലിനെ സെബാസ്റ്റ്യൻ പരുവപ്പെടുത്തി. പക്ഷേ, ടെന്നിസ് റാക്കറ്റ് കയ്യിൽപ്പിടിച്ചതോടെ
മഡ്രിഡ്∙ കാളക്കൂറ്റന്റെ കരുത്തോടെ ഒന്നര പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ ഇതിഹാസതാരം റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ ടെന്നിൽനിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരമായ നദാൽ പ്രഖ്യാപിച്ചു. 22 ഗ്രാൻസ്ലാം കിരീടങ്ങളുമായി ചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസിക കരിയറിനാണ് നദാൽ തിരശീലയിടുന്നത്. ആരാധകർക്കായി പുറത്തുവിട്ട പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുന്നതായി നദാൽ പ്രഖ്യാപിച്ചത്.
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ വമ്പൻമാരുടെ അടിവേരിളക്കുന്ന അട്ടിമറിക്കഥകൾ തുടരുന്നു. മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസിനു പിന്നാലെ, നിലവിലെ ചാംപ്യനും സെർബിയൻഡ സൂപ്പർ താരവുമായ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ പുറത്ത്. ഓസ്ട്രേലിയയുടെ 28–ാം സീഡായ അലെക്സി പോപിറിനാണ് ജോക്കോവിച്ചിനെ
ന്യൂയോർക്ക് ∙ കരിയറിലെ ഏറ്റവും വലിയ വിജയമെന്നാണ് മൂന്നാഴ്ച മുൻപ് പാരിസ് ഒളിംപിക്സിലെ തന്റെ സ്വർണമെഡൽ നേട്ടത്തെ നൊവാക് ജോക്കോവിച്ച് വിശേഷിപ്പിച്ചത്. ഗ്രാൻസ്ലാം കിരീടങ്ങളിലെ റെക്കോർഡിനൊപ്പം ഒളിംപിക്സ് സ്വർണവും നേടി ചരിത്രത്തിന്റെ കോർട്ടിൽ അജയ്യനായി നിൽക്കുമ്പോഴും നേട്ടങ്ങളിലേക്കുള്ള തന്റെ യാത്ര അവസാനിച്ചിട്ടില്ലെന്നാണ് ജോക്കോവിച്ചിന്റെ പ്രഖ്യാപനം.
ഒളിംപിക്സ് പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും നേർക്കുനേർ. ഇന്നലെ നടന്ന സെമിഫൈനലിൽ സെർബിയൻ താരം ജോക്കോവിച്ച് ഇറ്റലിയുടെ ലൊറൻസോ മുസെറ്റിയെ തോൽപിച്ചു (6–4, 6–2). കനേഡിയൻ താരം ഫെലിക്സ് അലിയാസിമെയെ നിഷ്പ്രഭനാക്കി (6–1,6–1) സ്പാനിഷ് താരം അൽകാരസ് നേരത്തേ ഫൈനലിലെത്തിയിരുന്നു.
പാരിസ് ∙ തന്റെ പ്രിയപ്പെട്ട ‘കളിമണ്ണായ’ റൊളാങ് ഗാരോസിൽ ഒരു ഒളിംപിക് സിംഗിൾസ് സ്വർണം എന്ന റാഫേൽ നദാലിന്റെ സ്വപ്നം പൊലിഞ്ഞു– നൊവാക് ജോക്കോവിച്ചിനു മുന്നിൽത്തന്നെ! ഡബിൾസിലും സിംഗിൾസിലുമായി 3 ദിവസത്തിനുള്ളിൽ മൂന്നാം മത്സരം കളിച്ച നദാലിനെ നിഷ്പ്രഭനാക്കി സെർബിയൻ താരം ജോക്കോ പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ കടന്നു.
പാരിസ് ∙ ഒളിംപിക് പുരുഷ ടെന്നിസ് സിംഗിൾസ് രണ്ടാം റൗണ്ടിൽ റാഫേൽ നദാൽ–നൊവാക് ജോക്കോവിച്ച് സൂപ്പർ പോരാട്ടം. ഇന്നലെ ആദ്യ റൗണ്ടിൽ സ്പെയിൻ താരം നദാൽ ഹംഗറിയുടെ മാർട്ടൻ ഫുചോവിറ്റ്സിനെ തോൽപിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാലിന്റെ ജയം (6–1,4–6,6–4). സെർബിയൻ താരം ജോക്കോവിച്ച് കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനെ രണ്ടു സെറ്റിൽ തകർത്തു വിട്ടിരുന്നു (6–0,6–1).
ഫ്രഞ്ച് ഓപ്പൺ ചാംപ്യന്മാരായ റാഫേൽ നദാലിനും നൊവാക് ജോക്കോവിച്ചിനും കാർലോസ് അൽകാരസിനും വേണ്ടി റൊളാങ് ഗാരോസിലെ കളിമൺകോർട്ടിൽ ഇന്നു വീണ്ടും ആർപ്പുവിളികളുയരും. ഇക്കുറി അരങ്ങ് ഒളിംപിക്സിന്റേതാണെന്ന വ്യത്യാസം മാത്രം. നദാലും അൽകാരസും സ്പെയിനിന്റെ ഡബിൾസ് ടീമിലെ പങ്കാളികളുമാണ്.
പുരുഷ ടെന്നിസിലെ പുതുയുഗത്തിൽ താൻ അജയ്യനാണെന്ന് കാർലോസ് അൽകാരസ് ഒരിക്കൽക്കൂടി തെളിയിച്ചു. അനുഭവസമ്പത്തിന്റെ കരുത്തുമായി എത്തിയ മുപ്പത്തിയേഴുകാരൻ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2,6–2,7,6) വീഴ്ത്തിയ ഇരുപത്തിയൊന്നുകാരൻ അൽകാരസ് തുടർച്ചയായി രണ്ടാം തവണയും വിമ്പിൾഡനിലെ പുരുഷ സിംഗിൾസ് വിജയികളുടെ ബോർഡിൽ തന്റെ പേര് കൊത്തിവച്ചു.
ലണ്ടൻ∙ വിമ്പിൾഡനിൽ ഒരിക്കൽക്കൂടി നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി ടെന്നിസ് പുരുഷ സിംഗിൾസിലെ ‘അധികാരക്കൈമാറ്റം’ പൂർത്തിയാക്കി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിന്റെ പട്ടാഭിഷേകം. ഗ്രാൻസ്ലാം കിരീടങ്ങളിൽ ‘കാൽസെഞ്ചറി’യെന്ന മോഹം സഫലമാകാൻ സൂപ്പർ താരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഇന്ന് ജയിച്ചിരുന്നെങ്കിൽ 25 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടുന്ന ആദ്യ ടെന്നിസ് താരമെന്ന റെക്കോർഡ് ജോക്കോവിച്ചിന്റെ പേരിലാകുമായിരുന്നു.
Results 1-10 of 182