Activate your premium subscription today
‘ഇറ്റലിയിൽ നിന്നുള്ള ഒരു ടെന്നിസ് കളിക്കാരൻ’– യാനിക് സിന്നർ എന്ന ഇരുപത്തിമൂന്നുകാരന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന വിശേഷണം ഇപ്രകാരമാണ്. എന്നാൽ, യുഎസ് ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനൽ മത്സരം കഴിഞ്ഞതിനു പിന്നാലെ ആരാധകർ അതൽപം പരിഷ്കരിച്ചു– യുഎസ് ഓപ്പൺ സിംഗിൾസ് വിജയിയാകുന്ന ആദ്യ ഇറ്റാലിയൻ പുരുഷ താരം!
ന്യൂയോര്ക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ പോരാട്ടത്തിൽ യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്സിനെ 6–3,6–4, 7–5 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്. സിന്നറുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. ഈ വര്ഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 23 വയസ്സുകാരനായ താരം വിജയിച്ചിരുന്നു.
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിനായി വിവാഹം തന്നെ മാറ്റിവച്ച യുക്രെയ്ൻ താരം ല്യുഡ്മില കിഷ്നോക്കിന്റെ തീരുമാനം വെറുതെയായില്ല; വനിതാ വിഭാഗം ഡബിൾസിൽ ലാത്വിയൻ താരം യെലേന ഓസ്റ്റപെങ്കോയ്ക്കൊപ്പം കിഷ്നോക്കിന് ഗ്രാൻസ്ലാം കിരീടത്തിന്റെ തിളക്കം. വിവാഹം നീട്ടിവച്ച് രണ്ടാം ദിവസമാണ് കിഷ്നോക്, യെലേനയ്ക്കൊപ്പം കിരീടം ചൂടിയത്.
ന്യൂയോർക്ക്∙ കഴിഞ്ഞ വർഷം ഫ്ലഷിങ് മഡോസിലെ ഹാർഡ് കോർട്ടിൽ വീണ തന്റെ കണ്ണീർ, ഇന്നലെ ഒരു നിറപുഞ്ചിരിയോടെ അരീന സബലേങ്ക തുടച്ചുനീക്കി. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിലെ സൂപ്പർ പോരാട്ടത്തിൽ യുഎസ്എയുടെ ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് (7–5, 7–5) കീഴടക്കിയ ബെലാറൂസ് താരം സബലേങ്കയ്ക്ക് മൂന്നാം ഗ്രാൻസ്ലാം കിരീടം. കഴിഞ്ഞ വർഷത്തെ ഫൈനലിൽ യുഎസിന്റെ യുവതാരം കൊക്കോ ഗോഫിനെതിരെ ആദ്യ സെറ്റ് ആധികാരികമായി നേടിയ ശേഷമാണ് അടുത്ത രണ്ടു സെറ്റും കിരീടവും ഇരുപത്തിയാറുകാരി സബലേങ്ക കൈവിട്ടത്.
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഇത്തവണ ഇറ്റലിയുടെ യാനിക് സിന്നറും യുഎസ് താരം ടെയ്ലർ ഫ്രിറ്റ്സും ഏറ്റുമുട്ടും. ആവേശകരമായ സെമിപോരാട്ടങ്ങളിൽ ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ, 25–ാം സീഡായ ബ്രിട്ടിഷ് താരം ജാക്ക് ഡ്രേപ്പറിനെയും 12–ാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് സ്വന്തം നാട്ടുകാരനായ 20–ാം സീഡായ ഫ്രാൻസസ് ടിഫോയിയെയുമാണ് തോൽപ്പിച്ചത്. ഇരുവരുടെയും ആദ്യ യുഎസ് ഓപ്പൺ ഫൈനലാണിത്.
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലില് ബെലാറൂസ് താരം അരീന സബലേങ്കയും യുഎസിന്റെ ജെസിക്ക പെഗുലയും ഏറ്റുമുട്ടും. സെമി ഫൈനലിൽ യുഎസിന്റെ തന്നെ എമ്മ നവാരോയെയാണ് സബലേങ്ക തോൽപിച്ചത്. സ്കോർ 3–6, 6–7 (2–7).
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ വമ്പൻമാരുടെ അടിവേരിളക്കുന്ന അട്ടിമറിക്കഥകൾ തുടരുന്നു. മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസിനു പിന്നാലെ, നിലവിലെ ചാംപ്യനും സെർബിയൻഡ സൂപ്പർ താരവുമായ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ പുറത്ത്. ഓസ്ട്രേലിയയുടെ 28–ാം സീഡായ അലെക്സി പോപിറിനാണ് ജോക്കോവിച്ചിനെ
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിലെ വൻ അട്ടിമറിയിൽ മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിൽ തോറ്റു പുറത്ത്. നെതർലൻഡ്സ് താരം ബോട്ടിക് വാൻ ഡെ സാൻഡ്ഷൂൽപാണ് അൽകാരസിനെ അട്ടിമറിച്ചത്. 74–ാം റാങ്കുകാരനായ നെതർലൻഡ്സ് താരത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് അൽകാരസിന്റെ തോൽവി. സ്കോർ: 1-6, 5-6, 4-6.
ന്യൂയോർക്ക് ∙ വിമ്പിൾഡനിലെ പുൽകോർട്ടിൽ കിരീടം ചൂടിയ ബാർബറ ക്രെജിക്കോവ യുഎസ് ഓപ്പണിലെ ഹാർഡ് കോർട്ടിൽ രണ്ടാം റൗണ്ടിൽ തന്നെ വീണു. യോഗ്യതാ റൗണ്ട് കടന്നെത്തിയ റുമാനിയയുടെ എലെന ഗബ്രിയേല റൂസ് ആണ് ചെക്ക് റിപ്പബ്ലിക് താരം ക്രെജിക്കോവയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയത് (6–4,7–5). ഇവിടെ 8–ാം സീഡായിരുന്നു ക്രെജിക്കോവ. ലോക റാങ്കിങ്ങിൽ 122–ാം സ്ഥാനത്തുള്ള ഇരുപത്തിയാറുകാരി ഗബ്രിയേല ഇതാദ്യമായിട്ടാണ് എതെങ്കിലും ഗ്രാൻസ്ലാം ടൂർണമെന്റിൽ രണ്ടാം റൗണ്ടിനപ്പുറം മുന്നേറുന്നത്.
യുഎസ് ഓപ്പൺ ടെന്നിസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ ദൗർഭാഗ്യം തുടരുന്നു. ഓസ്ട്രേലിയയുടെ തനാസി കൊക്കിനാകിസിനോട് തോറ്റ ( 7-6, 4-6, 6-3, 7-5) ഇരുപത്തിയാറുകാരൻ സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ഫൈനലിസ്റ്റായ സിറ്റ്സിപാസിന് യുഎസ് ഓപ്പണിൽ ഇതുവരെ മൂന്നാം റൗണ്ടിനപ്പുറം കടക്കാനായിട്ടില്ല.
Results 1-10 of 84