Activate your premium subscription today
പാരിസ് ∙ സുവർണനേട്ടത്തിന്റെ പടിവാതിൽക്കൽ ഒളിംപിക് മെഡലെന്ന സ്വപ്നം തകർന്നതിനു പിന്നാലെ വിനേഷ് ഫോഗട്ട് ആ തീരുമാനമെടുത്തു; ഗോദയിലേക്ക് ഇനിയില്ല. ഭാരപരിശോധനയിൽ 100 ഗ്രാം അധികമുണ്ടെന്നു കണ്ടെത്തിയതിനാൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ ഫൈനലിൽ മത്സരിക്കാനാകാതെ അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്നാണ് രാജ്യാന്തര ഗുസ്തിയിൽനിന്നു വിരമിക്കാനുള്ള തീരുമാനം.
പാരിസ്∙ 2020 ടോക്കിയോ ഒളിംപിക്സിന്റെ ആദ്യ ദിനം തന്നെ വെള്ളി മെഡൽ നേടി ഇന്ത്യയുടെ ‘മെഡൽ ഭാരം’ ഉയർത്തിയ മീരാബായ് ചാനു പാരിസിൽ മെഡൽ വേട്ടയ്ക്കായി ഇന്നിറങ്ങുന്നു. ഇത്തവണയും ഒളിംപിക്സ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ചാനുവിലാണ്. പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിലുള്ള ഒരേയൊരു വെയ്റ്റ്ലിഫ്റ്ററാണ് ഇരുപത്തൊൻപതുകാരി ചാനു. ടോക്കിയോയിൽ വെള്ളി നേടിയ 49 കിലോഗ്രാം വിഭാഗത്തിൽ തന്നെയാണ് മണിപ്പുരുകാരി ചാനു മത്സരിക്കുന്നത്. ഗുസ്തിയിൽ 53 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ആന്റിം പംഘാലിന് ഉച്ചകഴിഞ്ഞ് 3.05ന് ക്വാർട്ടർ പോരാട്ടവുമുണ്ട്.
ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിങ് താരം മീരാഭായ് ചാനു പാരിസ് ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചു. തായ്ലൻഡിലെ ഫുക്കറ്റിൽ നടന്ന ഐഡബ്ല്യുഎഫ് ലോകകപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ചാനു ഒളിംപിക്സ് ബെർത്ത് ഉറപ്പിച്ചത്. ടൂർണമെന്റ് അവസാനിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ഒളിംപിക്സിനു മുന്നോടിയായി പാരിസിൽ പരിശീലനം നടത്താൻ മുൻ ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻ മീരാഭായ് ചാനുവിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ടോക്കിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവായ ചാനു, ഒരു മാസത്തോളം പാരിസിൽ പരിശീലനം നടത്തും. ചെലവ് സർക്കാർ വഹിക്കും.
ടോക്കിയോ ഒളിംപിക്സിൽ 2020ൽ മീരാബായ് ചാനുവിനു മേൽ പതിഞ്ഞ ‘വെള്ളി’വെളിച്ചം ചൈനയിൽ സ്വർണവർണമാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഇന്ത്യയുടെ കരുത്തുറ്റ താരത്തിന് ഷിയോഷെനിലെ വെയ്റ്റ്ലിഫ്റ്റിങ് വേദിയിൽ കാലിടറി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡലുറപ്പിച്ച താരമായിരുന്നു ചാനു. പക്ഷേ ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പിൽനിന്നു മാറിനിന്ന് ഏഷ്യൻ ഗെയിംസിനു വേണ്ടി പരിശീലിച്ചിട്ടു പോലും നിരാശയായിരുന്നു. വനിതകളുടെ 49 കിലോഗ്രാം മത്സരത്തിൽ, ആദ്യ റൗണ്ടായ സ്നാച്ചിൽ 86 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടതിനെത്തുടർന്ന് ചാനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ തന്റെ കരുത്തായ ക്ലീൻ ആൻഡ് ജെർക്കിൽ ചാനു തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. പക്ഷേ ആ പ്രതീക്ഷകളെല്ലാം വീഴ്ചയോടെ തകിടം മറിഞ്ഞു. ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ ആദ്യ ശ്രമത്തിൽ 108 കിലോഗ്രാം ഉയർത്തിയ ചാനുവിന് തുടർന്ന് 117 കിലോഗ്രാം ഉയർത്തിയാൽ വെങ്കല മെഡൽ നേടാമായിരുന്നു. പക്ഷേ അതിലേക്കുള്ള രണ്ടു ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ലോക കായികവേദിയിൽ ഇന്ത്യയുടെ ഭാഗ്യ ദേവതയാണ് മീരാബായ് ചാനു. 2021ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ മെഡൽനേട്ടത്തിന്റെ തുടക്കം ഗെയിംസിന്റെ ആദ്യദിനം വെയ്റ്റ്ലിഫ്റ്റിങ്ങിൽ ചാനു നേടിയ വെള്ളിയോടെയായിരുന്നു. കഴിഞ്ഞവർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണത്തോടെ ഇന്ത്യൻ മെഡൽ അക്കൗണ്ട് തുറന്നതും മണിപ്പുരുകാരി ചാനു തന്നെ.
ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് മീരാബായ് ചാനുവിന് ഏഷ്യൻ വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ നിരാശ. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ചാനുവിന് അഞ്ചാം സ്ഥാനം മാത്രമാണ് നേടാനായത്.
ബർമിങ്ങാം∙ 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. ഗെയിംസ് റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഭാരമാണ് ചാനു ഉയർത്തിയത്.
ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച മീരാഭായ് ചാനുവിന് എസ്യുവി സമ്മാനിച്ച് റെനോ ഇന്ത്യ. ഭാരോദ്വഹന വിഭാഗത്തിൽ ഇന്ത്യക്കായി വെള്ളി മെഡല് നേടിയ മീരാഭായ് ചാനുവിന് റെനോയുടെ ഏറ്റവും പുതിയ എസ്യുവി കൈഗർ കോംപാക്ട് എസ്യുവി സമ്മാനിച്ചാണ് താരത്തെ കമ്പനി
ന്യൂഡൽഹി∙ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരങ്ങളെ പാരിതോഷികങ്ങൾ കൊണ്ടു പൊതിഞ്ഞു സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും. Tokyo Olympics, Neeraj Chopra, P.V. Sindhu, Bajrang Punia, Mirabai Chanu, Indian Hockey team, P.R. Sreejesh, Manorama News
Results 1-10 of 15