Activate your premium subscription today
അഖാഡകളിൽ നെഞ്ചുവിരിച്ച് ഫയൽവാൻമാർ തയാർ. ഇത്തവണ അതു ഗുസ്തിക്കല്ലെന്നു മാത്രം. ഒക്ടോബർ 5ന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ. രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനെയും അഖാഡയ്ക്കു (ഗുസ്തി പരിശീലന കേന്ദ്രം) പുറത്തു നിർത്തുന്നില്ല ഇവർ. ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരം മാത്രമല്ല, തൊഴിലില്ലായ്മയും സാമൂഹിക സുരക്ഷാ പെൻഷനും അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു പ്രശസ്ത ഗുസ്തി താരങ്ങളെ സംഭാവന ചെയ്ത ഹരിയാനയിലെ അഖാഡകൾ. റോത്തക് ടൗണിനു ചുറ്റിലുമുള്ള ഗ്രാമങ്ങളിൽ മാത്രം 12 അഖാഡകളുണ്ട്.
ന്യൂഡൽഹി∙ ഗുസ്തി താരങ്ങളുടെ സമരമുഖത്തുണ്ടായിരുന്ന ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് ഇവർക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന ഗുസ്തി താരം സാക്ഷി മാലിക്ക്. തനിക്കും വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ‘ഓഫർ’ ലഭിച്ചിരുന്നതായും അതു വേണ്ടെന്നു
ന്യൂഡൽഹി∙ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നു ഡൽഹിയിലെ റൗസ് അവന്യു കോടതി. ബ്രിജ് ഭൂഷൺ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ കേസിൽ വിചാരണ ആരംഭിക്കും. ഫെഡറേഷൻ മുൻ അസിസ്റ്റൻറ് സെക്രട്ടറി വിനോദ് തോമറിനെതിരെയുള്ള തെളിവുകളും കോടതി ശരിവച്ചു.
ന്യൂഡൽഹി∙ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചുവെന്ന പ്രതികരണവുമായി ഗുസ്തി താരം സാക്ഷി മാലിക്. ദേശീയ ഗുസ്തിഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സാക്ഷി
ന്യൂഡൽഹി ∙ സസ്പെൻഡ് ചെയ്ത ദേശീയ ഗുസ്തി ഫെഡറേഷനെ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ജൂനിയർ ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ചു. ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം ചെയ്ത സാക്ഷി മാലിക്കിനും ബജ്രംഗ് പുനിയയ്ക്കുമെതിരെ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സഞ്ജയ് സിങ് അധ്യക്ഷനായ സമിതിയെ 10 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ അർജുന പുരസ്കാരം തിരിച്ചു നൽകുമെന്നാണ് ജൂനിയർ താരങ്ങളും പരിശീലകരും പറഞ്ഞത്.
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന്റെ ഗുണ്ടകൾ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഗുസ്തി താരം സാക്ഷി മാലിക്. അമ്മയ്ക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്ന ബ്രിജ് ഭൂഷന്റെ ആളുകൾ തനിക്കെതിരെ കേസുകൾ എടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്നും സാക്ഷി മാലിക് ആരോപിച്ചു. സർക്കാർ സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ.
ഇന്ത്യൻ കായികരംഗത്തോടു മാത്രമല്ല, സ്ത്രീകളുടെ അവകാശവും സ്വാഭിമാനവും സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഭരണകൂടത്തിനു നേർക്കുതന്നെ ചോദ്യചിഹ്നമുയർത്തുകയാണ് ഗുസ്തിതാരങ്ങൾ നീതിക്കുവേണ്ടി നടത്തിവരുന്ന പ്രതിഷേധപരമ്പര. ലോകവേദികളിൽ രാജ്യത്തിനായി അഭിമാനനേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങളെ അധികാര രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവർ തുടർച്ചയായി അപമാനിക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു വർഷത്തോളമായി തുടരുന്ന ഈ നീറുന്ന പ്രശ്നത്തിന്റെ നാൾവഴിയിലത്രയുമുള്ളത് രാഷ്ട്രീയ സ്വാധീനത്തിന്റെയും അധികാരമേൽക്കോയ്മയുടെയും പുരുഷ മേധാവിത്തത്തിന്റെയും അപലപനീയ മുദ്രകൾ.
ന്യൂഡൽഹി ∙ ദേശീയ ഗുസ്തി ഫെഡറേഷന്റെ ചുമതലകൾ നിർവഹിക്കാൻ 3 അംഗ അഡ്ഹോക് സമിതിയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) നിയമിച്ചു. വുഷു ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ഭൂപീന്ദർ സിങ് ബജ്വ അധ്യക്ഷനായ സമിതിയിൽ ഹോക്കി ഒളിംപ്യൻ എം.എം.സോമയ, മുൻ രാജ്യാന്തര ബാഡ്മിന്റൻ താരം മഞ്ജുഷ കൻവർ എന്നിവരാണ് അംഗങ്ങൾ. ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയാണ് സമിതിയെ പ്രഖ്യാപിച്ചത്.
ന്യൂഡൽഹി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈമാസം 21നാണു തിരഞ്ഞെടുക്കപ്പെട്ടത്.
ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ, പി.ടി.ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് നിർദേശം നല്കി കേന്ദ്ര കായിക മന്ത്രാലയം.
Results 1-10 of 54