Activate your premium subscription today
ന്യൂഡൽഹി∙ വഞ്ചന കാട്ടിയ വിനേഷ് ഫോഗട്ടിന് ദൈവം നൽകിയ ശിക്ഷയാണ് ഒളിംപിക്സ് വേദിയിലെ അയോഗ്യതാ വിവാദമെന്ന് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ചതിയും വഞ്ചനയും കാട്ടിയാണ് വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മത്സരിച്ചതെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. ബജ്രംഗ് പൂനിയ ട്രയൽസ്
ഇന്ത്യൻ രാഷ്ട്രീയ ഗോദയിലേക്ക് രണ്ട് ഗുസ്തി താരങ്ങൾക്കൂടി. ഗുസ്തിയിൽ ഇതുവരെ പയറ്റിയ അടവും തടവുമൊക്കെ ഇനിയിവർ രാഷ്ട്രീയ ഗോദയിൽ പരീക്ഷിക്കും. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കഴിഞ്ഞ ദിവസമാണ് ഗുസ്തി ഗോദ വിട്ടിറങ്ങി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. ഉത്തര റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ഇരുവരും ഉദ്യോഗം രാജിവച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2024 പാരിസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിനു മുൻപ് ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ തലവനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളികളായി മാറിയ വിനേഷും പുനിയയും കർഷകരുടെ പ്രശ്നങ്ങൾക്ക് പിന്തുണ നൽകിയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെയാണ്
ന്യൂഡൽഹി ∙ പാർട്ടിയിൽ ചേരുംമുൻപ് വിനേഷ് ഫോഗട്ടിന് റെയിൽവേ കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും സ്ഥാപനം രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള വിനേഷ് ഫോഗട്ടിന്റെയും ബജ്രംഗ് പുനിയയുടെയും ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു.
ന്യൂഡൽഹി ∙ ജയിച്ചാലും ഇല്ലെങ്കിലും മത്സരശേഷം റഫറിയുടെ കൈകോർത്തുപിടിച്ച് ആദരവോടെ നിൽക്കുന്നവരാണു ഗുസ്തിതാരങ്ങൾ. കോൺഗ്രസിൽ ചേർന്നശേഷം മാധ്യമങ്ങൾക്കു മുന്നിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം കൈകൾ ഉയർത്തിപ്പിടിച്ചു നിന്ന രാജ്യാന്തര ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും രാഷ്ട്രീയത്തിലും തോൽക്കില്ലെന്നു പ്രഖ്യാപിച്ചു.
ഗോണ്ട∙ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ കണ്ണീരണിഞ്ഞ് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. ഗോണ്ടയിൽ ഒരു പൊതുപരിപാടിയിൽ വച്ചാണ്, ഗുസ്തി താരങ്ങളുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരാമർശമുണ്ടായപ്പോൾ ബ്രിജ് ഭൂഷൺ കണ്ണീരണിഞ്ഞത്. സംഭവം
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന നിയമസഭാ മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കും. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാബറിയ ആണ് പാർട്ടി തീരുമാനം അറിയിച്ചത്. ബജ്രംഗ് പൂനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ
ന്യൂഡൽഹി∙ ഗുസ്തി താരങ്ങളുടെ സമരമുഖത്തുണ്ടായിരുന്ന ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് ഇവർക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന ഗുസ്തി താരം സാക്ഷി മാലിക്ക്. തനിക്കും വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ‘ഓഫർ’ ലഭിച്ചിരുന്നതായും അതു വേണ്ടെന്നു
ന്യൂഡൽഹി ∙ രാജ്യാന്തര ഗുസ്തിയിലെ സൂപ്പർ താരങ്ങളായിരുന്ന വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വീട്ടിലെത്തി കണ്ട ശേഷം, പാർട്ടി ആസ്ഥാനത്തു സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
പാരിസ്∙ ഒളിംപിക്സ് 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് സെമി ഫൈനലിൽ കടന്നതിനു പിന്നാലെ താരത്തെ പിന്തുണച്ച് ഇന്ത്യൻ ഗുസ്തി താരം ബജ്രങ് പൂനിയയുടെ കുറിപ്പ്. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധങ്ങളിൽ
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) തനിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനെത്തുടർന്ന് നാഡ ബജ്രംഗിനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ഈ പ്രതികരണം.
Results 1-10 of 57