Activate your premium subscription today
ഒരു കേസിന്റെ നിലനിൽപിൽ പൊലീസ് കണ്ടെടുക്കുന്ന ‘തൊണ്ടി’യുടെ പ്രാധാന്യം എത്രത്തോളം വലുതാണ്? ഒരുപക്ഷേ ഇക്കാര്യം മലയാളികൾ എളുപ്പത്തിൽ മനസ്സിലാക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ടതിനു ശേഷമാവും. എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമായി തൊണ്ടിമുതൽ കണ്ടെടുക്കുന്നതിലും വലിയ ശ്രദ്ധ നൽകേണ്ടത് അത് സൂക്ഷിച്ചു വയ്ക്കുന്നതിലാണ്. കാരണം, കോടതിയിൽ കേസ് വിസ്താരത്തിൽ കുറ്റം തെളിയിക്കാൻ തൊണ്ടിമുതൽ അത്യാവശ്യമാണ്. കേസ് കോടതിയിൽ എത്തുന്നതിനിടെ വിലപിടിപ്പുള്ള പല തൊണ്ടിമുതലുകളും അപ്രത്യക്ഷമാവുകയും തികച്ചും നാടകീയമായി അവയിൽ പലതും തിരികെ എത്തിയതുമായ സംഭവങ്ങൾ ഒട്ടേറെയുണ്ട് നമ്മുടെ കേരളത്തിൽ. പൊലീസിലും എക്സൈസിലും വനംവകുപ്പിലുമൊക്കെ ഇത്തരത്തിൽ മുങ്ങിയും പൊങ്ങിയും താരങ്ങളായ ഒട്ടേറെ തൊണ്ടിമുതലുകളുണ്ട്. അവയിൽ പലതും വാർത്തകളിലും ഇടംപിടിച്ചു. പലരുടെയും ജീവന്റെ പോലും വിലയുണ്ട് തൊണ്ടിമുതലുകൾക്ക്. അത്രയേറെ ‘വിലയേറിയ’ ചില തൊണ്ടിമുതലുകളുടെ കഥയാണിത്...
കൊച്ചി ∙ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ വെയിറ്റിങ് റൂമുകളിൽ ചുറ്റി നടന്ന് മൊബൈൽ മോഷ്ടിക്കുന്ന യുവതിയും യുവാവും പിടിയില്‍. എറണാകുളം റെയിൽവേ സംരക്ഷണ സേനയും ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആഘോഷ പരിപാടികളിലെ കൂട്ട മൊബൈൽ മോഷണം മിക്ക സംസ്ഥാനങ്ങളിലും തുടർക്കഥയാണെങ്കിലും ഇത്തവണ മാറ്റമുണ്ടാക്കിയത് കേരള പൊലീസിന്റെ മിന്നൽ നീക്കം. ഇതാകട്ടെ, െമാബൈൽ മോഷണ കേസുകൾ അന്വേഷിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനും സഹായകമായി. മൊബൈൽ മോഷണം പോയെന്ന് പരാതികൾ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ അന്വേഷണ സംഘം രൂപീകരിച്ചു കൊണ്ടാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അന്വേഷണത്തിന് തുടക്കമിടുന്നത്.
കൊച്ചി∙ മൊബൈൽ മോഷണക്കേസിൽ പിടിയിലായ മുംബൈയിൽ നിന്നുള്ള സംഘം കൊച്ചിയിലെത്തിയത് അലൻവോക്കർ സഞ്ചരിച്ച അതേ വിമാനത്തിലെന്നു പൊലീസ്. പ്രതികളുടെ മൊബൈൽ ഫോണിൽ വിമാനത്തിനുള്ളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമുള്ള ദൃശ്യങ്ങൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതിൽ അലൻവോക്കറുടെ ദൃശ്യങ്ങളുമുണ്ട്.
മുളവുകാട് (കൊച്ചി) ∙ പ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ നടത്തിയ സംഗീതനിശയ്ക്കിടെ മോഷണം പോയ 34 ഫോണുകൾ കവർന്നത് ഉത്തരേന്ത്യൻ സംഘമെന്നു നിഗമനം. മോഷണം പോയ ഫോണുകളിൽ ചിലതിന്റെ ലൊക്കേഷൻ മുംബൈയാണെന്ന് സൈബർ സെൽ പരിശോധനയിൽ കണ്ടെത്തി. മങ്ങിയ വെളിച്ചത്തിൽ തിങ്ങി നിറഞ്ഞു നൃത്തം ചെയ്തവരുടെ പോക്കറ്റടിച്ചും ബാഗുകൾ തുറന്നുമാണ് 21 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും തട്ടിയെടുത്തത്.
തിരുവനന്തപുരം ∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായ നടൻ സിദ്ദിഖ് പൊലീസ് ആവശ്യപ്പെട്ട മൊബൈൽ ഫോണും രേഖകളും നൽകിയില്ല. ചോദ്യങ്ങൾക്ക് പലതിനും ഉത്തരമില്ല, പറയുന്ന ഉത്തരത്തിന് തുടർവിശദീകരണവുമില്ല. ഇന്നലെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിന് 12ന് ഹാജരാകാൻ നിർദേശിച്ച് സിദ്ദിഖിനെ അന്വേഷണ സംഘം വിട്ടയച്ചു.
തിരുവനന്തപുരം∙ കളഞ്ഞു കിട്ടിയ അരലക്ഷം രൂപ വിലയുള്ള മൊബൈൽഫോൺ ഉടമയ്ക്കു തിരികെ നൽകി ഓട്ടോറിക്ഷാഡ്രൈവർ. ആനയറ മുഖക്കാട് സ്വദേശി രാജേഷ് ആണ് റോഡിൽ നിന്നു കിട്ടിയ ഫോൺ പൊലീസിന്റെ മധ്യസ്ഥതയിൽ ഉടമയെ ഏൽപ്പിച്ചത്. പൊലീസ് പറഞ്ഞത്: ഞായർ രാത്രി 9ന് തമ്പാനൂർ–കിള്ളിപ്പാലം റോഡിൽ നിന്നാണ് രാജേഷിന് മൊബൈൽ ഫോൺ
പരമ്പരാഗത ഡിജിറ്റല്‍ ക്യാമറയുടെ ഹാര്‍ഡ്വെയറും കംപ്യൂട്ടേഷനല്‍ ഫൊട്ടൊഗ്രഫിയുടെ മേലാടയുമണിഞ്ഞാല് ഇന്നത്തെ ഫോണ്‍ ക്യാമറയായി. ഇതുപയോഗിച്ച് ഏതാനും സെല്‍ഫികളും യാത്രാവേളകളില്‍ പകര്‍ത്തുന്ന പടങ്ങളും വിഡിയോയും ഒക്കെ ശേഖരിച്ച് അതില്‍ ആനന്ദം കൊള്ളുന്നവരാണ് പലരും ..
പത്തനംതിട്ട ∙ കൊടൈക്കനാലിൽ വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മോഷണം പോയ മൊബൈൽ ഫോൺ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി തിരുവല്ല പൊലീസ്. ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോൾ ഫോൺ തിരുവല്ലയ്ക്കു സമീപമുണ്ടെന്നു മനസ്സിലായി. ഇന്നലെ രാവിലെ 7ന് യുവാവ് തിരുവല്ല പൊലീസിൽ വിവരമറിയിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സോ, യൂട്യൂബിലെ ഷോര്‍ട്സോ, ഫേസ്ബുക്കിലെ പോസ്റ്റോ.. എന്തു വേണമെങ്കിലും കണ്ടോളൂ, വായിച്ചോളൂ, ആസ്വദിച്ചോളൂ. പക്ഷേ, ഇതെല്ലാം ടോയ്ലറ്റിലെ സീറ്റില്‍ കയറി ഇരുന്ന് കൊണ്ട് ചെയ്യരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. ശാരീരികവും മാനസികവുമായ പല തരത്തിലുള്ള
Results 1-10 of 126