ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമാണ് ഫെയ്സ്ബുക്. 2004ൽ ആരംഭിച്ച ഫെയ്സ്‌ബുക്ക് 2021 വരെയുള്ള കണക്കനുസരിച്ച‌് 285 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫെയ്സ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്. ഹാർവാർഡ് സർവ്വകലാശാല വിദ്യാർഥികളായിരുന്ന മാർക്ക് സക്കർബർഗും ദസ്ടിൻ മോസ്കൊവിത്സും ക്രിസ് ഹ്യുസും ചേർന്നാണ് ഈ വെബ്സൈറ്റിന് തുടക്കമിട്ടത്.