Activate your premium subscription today
കുമരകം ∙ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കു നല്ല വാർത്ത. വിനോദസഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ് ഡയറക്ടറുടെ നിർദേശം. ഡ്രൈവർമാർക്ക് ഇനി കൊതുകുകടി കൊണ്ടു കാറിലും മറ്റു വാഹനങ്ങളിലും കിടക്കേണ്ടി വരില്ല. ഡ്രൈവർമാർക്കു താമസസൗകര്യവും
ഭക്ഷണശാലയിലെ ഡ്രൈ സ്റ്റോറേജ് ഏരിയയിൽ ജീവനുള്ള എലിയേയും എലിയുടെ കാഷ്ഠവും കണ്ടെത്തിയതിനെ തുടർന്ന് റസ്റ്ററന്റ് താൽക്കാലികമായി അടപ്പിച്ചു.
ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ് 2024 ഡിസംബർ 6ന് തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. 66 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും പാർട്ടികൾക്കും മീറ്റിംഗുകൾക്കും അനുയോജ്യമായ വിശാലമായ ബാങ്ക്വറ്റ് ഹാളുകളും ഉൾപ്പെടുന്നതാണ് ഹോട്ടൽ. നഗരത്തിനുള്ളിൽ തന്ത്രപരമായി സ്ഥിതി
വെല്ലിങ്ടൻ ദ്വീപിലെ ഒബ്രോയ് ട്രൈഡന്റ് ഹോട്ടൽ കൈമാറുന്നു. 31ന് ഓബ്റോയ് ഹോട്ടൽ ഗ്രൂപ്പ് നടത്തിപ്പിൽ നിന്നു പിൻവാങ്ങും. പ്രശസ്ത ഹോട്ടൽ ഗ്രൂപ്പായ ഫേൺ നവംബർ ഒന്നുമുതൽ ഏറ്റെടുക്കുകയാണ്. അതോടെ ട്രൈഡെന്റ് എന്ന ഒബ്രോയിയുടെ ബ്രാൻഡ് പേര് മാറും.
ചങ്ങനാശേരി ∙ ആ ചൂടുമസാലദോശയും കാപ്പിയും തിരികെയെത്തുന്നു. പുതിയ രുചിയിൽ അതേ ഇരിപ്പിടത്തിലേക്കു തന്നെ. കുരിശുംമൂട്ടിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ കോഫി ഹൗസിനു പകരം കോഫി ഹൗസ് ആരംഭിക്കാനൊരുങ്ങി സൗഹൃദക്കൂട്ടായ്മ. ഭക്ഷണത്തോടൊപ്പം സൗഹൃദവും പങ്കിട്ട ഇന്ത്യൻ കോഫി ഹൗസിലെ സ്ഥിരം സന്ദർശകരും കുരിശുംമൂട് കോഫി ഹൗസ് സൗഹൃദക്കൂട്ടായ്മ എന്ന വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളുമായ ചങ്ങനാശേരി സ്വദേശികളായ ലിനു ജോബ്, റോയ് ജോസ്, ജോമിൻ കൈനിക്കര, ഡായി മാത്യു, സോജി തോമസ് എന്നിവരാണ് ഇന്ത്യൻ കോഫി ഹൗസിലെ പഴയ ഇടങ്ങൾ തിരിച്ചുപിടിക്കുന്നത്.
അബുദാബി ∙ ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ അബുദാബിയിലെ ഹോട്ടലുകൾ 2.411 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അബുദാബി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കി.
സിഡ്നി ∙ ഓസ്ട്രേലിയയിൽ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് ഹെലികോപ്റ്റർ ഇടിച്ചുകയറി പൈലറ്റ് മരിച്ചു. ഓസ്ട്രേലിയയിലെ വടക്കൻ വിനോദസഞ്ചാര നഗരമായ കെയ്ൻസിലെ ഹിൽട്ടൺ ഹോട്ടലിൽ തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി എയർപോർട്ടിനുള്ളിൽ തന്നെ താമസിക്കാൻ സൗകര്യമുള്ള ട്രാൻസിറ്റ് ലോഞ്ചൊരുങ്ങി. ഹോട്ടലുകളിൽ മുഴുദിന വാടക ഈടാക്കുമ്പോൾ പുതിയ ലോഞ്ചിൽ 4 മണിക്കൂർ മുതലുള്ള ‘ഫ്ലെക്സി ടൈമി’ങ്ങിൽ റൂം എടുക്കാം. 42 കോടി മുടക്കി പഴയ ആഭ്യന്തര ടെർമിനലിന്റെ അറൈവൽ ഏരിയയിലാണ് ആധുനിക സൗകര്യങ്ങളും മികച്ച ഇന്റീരിയറുമുള്ള ട്രാൻസിറ്റ് ലോഞ്ച് രൂപകൽപന ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ ഹോട്ടലിന്റെ ഒരു ഭാഗം തകർന്ന് 20 അടി താഴ്ചയിലുള്ള തോട്ടിലേക്കു മറിഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നു പേർക്കു പരുക്ക്. നാലാഞ്ചിറയ്ക്കു സമീപം ചൂഴമ്പാല മഠത്തുനടയിലാണ് രാവിലെ പത്തരയോടെ അപകടം. തലയ്ക്കും കൈകാലുകൾക്കും സാരമായി പരുക്കേറ്റ തമിഴ്നാട് മാർത്താണ്ഡം നട്ടാലം സ്വദേശിയായ രമാലക്ഷ്മിയെ (60) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മംഗളകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച ‘ കാന്താരി ’ഹോട്ടലിലാണ് അപകടം.
കൊച്ചി ∙ സംസ്ഥാനത്തു വ്യാപകമായി ജിഎസ്ടി വെട്ടിപ്പു കണ്ടെത്തിയ 42 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 148 കോടി രൂപയുടെ കച്ചവടം മറച്ചുവച്ചതായി കണ്ടെത്തി. ഇടപാടുകാരിൽനിന്നു ഹോട്ടലുടമകൾ പിരിച്ചെടുത്ത 7.50 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് ഇതിലൂടെ നടത്തിയത്. ഇത്രയും തുക തന്നെ പിഴയായും ഇനി അടക്കണം.
Results 1-10 of 216