Activate your premium subscription today
രാഷ്ട്രീയത്തിലെ ലൈംഗികാക്രമണ പരാതികൾ കേരളത്തിന് പുത്തരിയല്ല. മന്ത്രിമാരുടെ വരെ കസേര തെറിപ്പിച്ച സ്ത്രീപീഡന വിവാദങ്ങളുണ്ടായിട്ടുണ്ട് കേരളത്തിൽ. എന്നാലിപ്പോള് രാഷ്ട്രീയത്തിലെ പുതിയ ലൈംഗിക പീഡന വിവാദം വന്നിരിക്കുന്നത് ബ്രസീലിൽനിന്നാണ്. അതും കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിലുള്ള ആരോപണങ്ങൾ. അവിടെ ഒരു വനിതാ മന്ത്രിയെ ഉൾപ്പെടെയാണ് മന്ത്രിസഭയിലെ ഒരംഗം പീഡനത്തിനിരയാക്കിയത്.സംഭവത്തെക്കുറിച്ചുള്ള പരാതി പുറത്തുവന്നതിനു പിന്നാലെ ബ്രസീൽ മനുഷ്യാവകാശ മന്ത്രി സിൽവിയോ അൽമെയ്ഡയെ പുറത്താക്കി. ഒട്ടേറെ വനിതകളാണ് അൽമെയ്ഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകി രംഗത്തെത്തിയിരിക്കുന്നത്. തുടർന്ന് പ്രസിഡന്റ് ലുല ഡസിൽവ അൽമെയ്ഡയെ പുറത്താക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളിൽ ഒരാൾ മന്ത്രി അനിയേൽ ഫ്രാങ്കോ ആണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ സംരക്ഷിക്കുന്ന ‘മി ടൂ ബ്രസീൽ’ എന്ന സംഘടനയ്ക്കാണ് അനിയേൽ പരാതി നല്കിയത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങളും നടന്നു. തനിക്കു നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അനിയേൽ ഫ്രാങ്കോ ഇൻസ്റ്റഗ്രാമിൽ കുറിപ്പും പോസ്റ്റ് ചെയ്തു. 2023 ജനുവരി 1 മുതൽ ലുല ഡസിൽവയുടെ രണ്ടാം കാബിനറ്റിൽ വംശസമത്വ മന്ത്രിയാണ് അനിയേൽ ഫ്രാങ്കോ. പീഡന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചെന്നൈ ∙ മലയാള സിനിമകളിൽ പ്രവർത്തിച്ചപ്പോൾ ദുരനുഭവം ഉണ്ടായെന്നു വെളിപ്പെടുത്തിയ നടി സൗമ്യ(സുജാത)യിൽനിന്നു പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. നായകനായി അഭിനയിച്ചയാൾ ചിത്രീകരണത്തിനിടെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നും ചില അസിസ്റ്റന്റ് ഡയറക്ടർമാർ അടക്കമുള്ളവർ വളരെ മോശമായാണു പെരുമാറിയതെന്നും നടി
കൊൽക്കത്ത∙ നടിയോട് ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ ബംഗാളിലെ പ്രശസ്ത നടനും സംവിധായകനുമായ അരിന്ദം സിലിനെ ഡയറക്ടേഴ്സ് ഗിൽഡ് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. മലയാളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായതിനു സമാനമായ തുറന്നുപറച്ചിലുകൾ ബംഗാളി സിനിമയിലും ആരംഭിച്ചു. ഒട്ടേറെ നടിമാരാണു
മുന്നൂറിനടുത്ത് പേജുകളുണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ. എന്നാൽ മലയാള സിനിമയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ആ റിപ്പോർട്ടിൽനിന്ന് അറുപതോളം പേജുകൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. അതിനൊന്നും പക്ഷേ മലയാള ചലച്ചിത്രലോകത്ത് ആഞ്ഞടിക്കാൻ കാത്തിരുന്ന കൊടുങ്കാറ്റിനെ തടയാൻ സാധിച്ചില്ല. ആരോപണ പ്രത്യാരോപണങ്ങള് തുടരെ വന്നു. ലൈംഗികാരോപണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തി. ആരോപണത്തിനു മുന്നിൽ വൻ ശക്തികൾ കടപുഴകി, രാജിവച്ചു. ഒടുവിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’തന്നെ ഏറക്കുറെ നിലംപൊത്തി. മോഹൻലാൽ പ്രസിഡന്റായ സംഘടനയുടെ ഭരണസമിതിയൊന്നാകെ രാജിവച്ചു. മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്; ട്വിസ്റ്റുകൾ ഏറെയുള്ള ഒരു ആക്ഷൻ–ത്രില്ലർ സിനിമ പോലെ. സർക്കാരിനെ പോലും പ്രതിസന്ധിയിലാക്കുന്ന വിവാദങ്ങളെ എങ്ങനെ നേരിടുമെന്ന് രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ആലോചിക്കുമ്പോൾ, സമാനമായ മറ്റൊരു ക്യാംപെയ്നിന്റെ ഓർമകളിലാണ് ചലച്ചിത്രലോകം. വർഷങ്ങൾക്ക് മുൻപ് ഹോളിവുഡിൽ തുടക്കമിട്ട ‘#മിടൂ’ വിപ്ലവത്തിന്റെ തുടർച്ചയാണോ ഇപ്പോൾ മലയാളത്തിലും സംഭവിക്കുന്നത്? മി ടൂവിൽ കടപുഴകിയത് ഹോളിവുഡിലെ വമ്പന്മാരായിരുന്നു. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? ആരൊക്കെയായിരുന്നു പ്രതികളും ഇരകളും? എങ്ങനെയാണ് ഒടുവിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്? മി ടൂവിൽ കുടുങ്ങിയ ഇന്ത്യയിലെ പ്രമുഖർ ആരെല്ലാമാണ്?
തൊഴിൽ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്കു ലോകമെങ്ങും കുതിപ്പേകിയ സംഭവമായിരുന്നു പ്രമുഖ ഹോളിവുഡ് നിർമാതാവും മിറാമാക്സ് സ്റ്റുഡിയോ സ്ഥാപകനുമായ ഹാർവി വെയ്ൻസ്റ്റൈനെതിരായ ലൈംഗികപീഡനക്കേസ്. 2017 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറും ഉയർത്തിയ ആരോപണങ്ങൾ ഹോളിവുഡിനെ പിടിച്ചുകുലുക്കി.
കോട്ടയം ∙ ചോദ്യം ചെയ്യപ്പെടുന്നതു ജോലി സ്ഥലത്തെ തൊഴിൽ സുരക്ഷയാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും കൊൽക്കത്തയിലെ പിജി ഡോക്ടറുടെ ക്രൂരമായ കൊലപാതകവും നാടാകെ വലിയ ചർച്ചയായി തുടരുമ്പോൾ ഇക്കാര്യത്തിൽ വിദ്യാർഥികൾക്കു പറയാനുള്ളതെന്താണ്? മലയാള മനോരമ കോട്ടയം
ചെന്നൈ∙ മീടു ആരോപണം നേരിട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ടതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം, നടൻ കമൽഹാസൻ എന്നിവർക്കെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. വൈരമുത്തുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ തിങ്കളാഴ്ച എം.കെ.സ്റ്റാലിൻ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.
ന്യൂഡൽഹി∙ മീടു കേസിൽ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് തിരിച്ചടി. അക്ബറിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയാ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. പ്രിയാ രമണിക്കെതിരായ അക്ബറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് കോടതി തള്ളി. ദശാബ്ദങ്ങൾ കഴിഞ്ഞാലും സ്ത്രീ
2018ലായിരുന്നു തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ വിവരിച്ചുകൊണ്ടുള്ള മീടൂ മൂവ്മെന്റിന് സോഷ്യൽ മീഡിയയിൽ തുടക്കമായത്. നടി തനുശ്രീ ദത്തയാണ് സിനിമാ മേഖലയിലെ ഇത്തരം പ്രശ്നങ്ങളെ ആദ്യം പുറംലോകത്തെ അറിയിക്കുന്നത്....Women, Manorama News, Manorama Online, Malayalam news, Breaking News, Latest News, Viral News
ഇരകളുടെ അഭിപ്രായത്തിൽ വെയ്ൻസ്റ്റീൻ വംശനാശം സംഭവിച്ച മനുഷ്യരല്ലാത്ത ജീവികളിൽ ഒരാളാണ്. വൈകൃതമായിരുന്നു സവിശേഷത എന്നകാര്യത്തിൽ ആരും വിയോജിക്കുന്നില്ല. രാക്ഷസൻ, പിശാച്, രക്തസക്ഷസ്സ് എന്നൊക്കെയാണ് പലരും മനസ്സു നൊന്ത് വിശേഷിപ്പിക്കുന്നത്.
Results 1-10 of 32