മറയൂരിലെ ഇൗ മനോഹര കാഴ്ച കാണാതെ പോകരുത്
Mail This Article
കുളിരുള്ള കാലാവസ്ഥയു മനോഹര ഗ്രാമകാഴ്ചകളുമായി മറയൂർ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ഏതൊരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂർ സഞ്ചാരികളെ വരവേൽക്കുന്നത്. മൂന്നാറിന്റെ അയൽവാസിയാണ് മറയൂരിലെ ഇപ്പോഴത്തെ ആകർഷണം ഇരച്ചിൽപാറ വെള്ളച്ചാട്ടമാണ്
തൂമഞ്ഞു പോലെ വെള്ളം വീഴുന്ന ഇരച്ചിൽപാറ വെള്ളച്ചാട്ടം ജലസമൃദ്ധമായി. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ ആഴ്ച വരെ വിനോദ സഞ്ചാരികളുടെ വരവ് നിലച്ചിരിക്കുകയായിരുന്നു. 300 അടിയിലധികം ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് നൂറുകണക്കിന് വിനോദ സഞ്ചാകളാണെത്തുന്നത്. മറയൂരിൽ നിന്ന് കാന്തല്ലൂരിലേക്കുള്ള വഴിയിൽ കോവിൽക്കടവിലാണ് ഇരച്ചിൽ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മറയൂർ, കാന്തല്ലൂർ മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ ആഘർഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഇരച്ചിൽ പാറയ്ക്ക് അഴകും ആകർഷണീയതയുമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മാത്രമില്ല. കുളിച്ചതിനു ശേഷം വസ്ത്രം മാറുവാനുള്ള സൗകര്യമോ, വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യമോ ഇവിടെ ഇല്ല എന്നുള്ളതാണ് പ്രധാന പ്രതിസന്ധി.
ഇതിനാൽ തന്നെ ഇവിടെയെത്തുന്ന മിക്കവരും വെള്ളച്ചാട്ടം കാണുകമാത്രം ചെയ്ത് തിരികെ പോകുന്ന സാഹചര്യവുമുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നുള്ളതാണ് ഇവിടം സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ആവശ്യം. ലോക്ഡൗൺ കാലഘട്ടത്തിൽ സഞ്ചാരികൾ ആരും തന്നെ പ്രദേശത്ത് എത്തിയിരുന്നില്ല എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുകയാണ് ഇരച്ചിൽപാറ വെള്ളച്ചാട്ടം.
English Summary: Irachil Para Waterfalls