ADVERTISEMENT

വിവാഹ ദിനങ്ങൾ വധുവിനും വരനും മാത്രമല്ല വീട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ആഘോഷത്തിന്റെ ദിനങ്ങളാണ്. ഇന്ത്യയിലെ രീതി അനുസരിച്ച് വിവാഹ ദിനത്തിന് ദിവസങ്ങൾക്ക് മുൻപോ ഒരുപക്ഷേ ആഴ്ചകൾക്കു മുൻപുതന്നെയോ ആരംഭിക്കുന്ന  ആഘോഷങ്ങളുമുണ്ട്. ചിലയിടങ്ങളിൽ വിവാഹം പകൽ സമയത്ത് ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന ചടങ്ങാണെങ്കിൽ മറ്റുചിലയിടങ്ങളിൽ രാത്രി ഏറെ വൈകി ആരംഭിച്ച് പുലർച്ചെ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. അത്തരത്തിൽ ഒരു വിവാഹ ചടങ്ങിനിടെ ക്ഷീണം മൂലം വിവാഹ വേദിയിലിരുന്ന് വധു ഉറങ്ങുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വരുന്നത്.

വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആഘോഷങ്ങളും മൂലം പലർക്കും അതിനടുത്ത ദിവസങ്ങളിൽ വേണ്ടത്ര വിശ്രമിക്കാൻ സാധിക്കാറില്ല. ഈ വധുവിന്റെ കാര്യവും വ്യത്യസ്തമല്ല. രാത്രി ഏറെ വൈകി ആരംഭിച്ച ചടങ്ങുകൾ പുലർച്ചെയും തുടർന്നതോടെ ഉറക്കം പിടിച്ചു നിർത്താനാവാതെ വിവാഹ വേദിയിലിരുന്ന് അറിയാതെ വധു ഉറങ്ങി പോവുകയായിരുന്നു. ഷിംലയിലെ ഒരു വിവാഹാഘോഷത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. വധുതന്നെയാണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

തൊട്ടരികിൽ നിൽക്കുന്ന വരൻ വിവാഹ ആചാരങ്ങൾ തുടരുന്നുണ്ട്. ചുറ്റും നിൽക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഈ കാഴ്ച കാണുന്നുണ്ടെങ്കിലും അവരാരും വധുവിനെ ശല്യപ്പെടുത്താൻ മുതിർന്നതുമില്ല. സമയം പുലർച്ചെ ആറര പിന്നിട്ടിട്ടും വിവാഹ ചടങ്ങുകൾ അവസാനിക്കാതിരുന്നതിനാലാണ് തനിക്ക് ഉറക്കം പിടിച്ചു നിർത്താൻ പറ്റാതെ പോയത് എന്നും വീഡിയോ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ വധു കുറിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.

വധുവിന്റെ അവസ്ഥ പൂർണമായും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്ന തരത്തിലാണ് പലരുടെയും പ്രതികരണങ്ങൾ. ഹൽദിയും മെഹന്തിയും എല്ലാമായി കല്യാണ തലേന്ന് ഏറെ വൈകി ഉറങ്ങാൻ കിടന്ന ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വിവാഹ ഒരുക്കങ്ങൾ നടത്തുമ്പോൾ തളർച്ച തോന്നിയാൽ അത്ഭുതമില്ല എന്ന് ചിലർ കുറിക്കുന്നു. സമാനമായ സാഹചര്യങ്ങളിലൂടെ തങ്ങളും കടന്നുപോയിട്ടുണ്ട് എന്ന് പറയുകയാണ് മറ്റു ചിലർ.  വരനും ഈ അവസ്ഥ ബാധകമാണ് എന്നും പ്രതികരണങ്ങളുണ്ട്. അതേസമയം കൂടുതൽ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് മണിക്കൂറുകൾ നീണ്ട ഒരുക്കങ്ങൾ നടത്തേണ്ടി വരുമ്പോൾ പലപ്പോഴും വധുവിന് ഭക്ഷണം കഴിക്കാൻ പോലുമാവാറില്ല എന്ന കാര്യവും വീഡിയോ കണ്ടവരിൽ പലരും ഓർമിപ്പിക്കുന്നുണ്ട്.

English Summary: Bride falls asleep during wedding rituals; netizens relate to her. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com