ADVERTISEMENT

കൊച്ചി ∙ സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ഹോട്ടൽ’ 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടൽ സമുച്ചയം. സിയാൽ പണി കഴിപ്പിച്ച പഞ്ച നക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പ് ആഗോള ടെൻഡറിലൂടെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിനെ (ഐഎച്ച്സിഎൽ) ഏൽപിക്കുകയായിരുന്നു. 

സിയാൽ ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്ക് വിമാനമിറങ്ങി 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാം. 111 മുറികൾ, താജ് ക്ലബ് ലോഞ്ച്, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വിറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രി -ഫംഗ്ഷൻ ഏരിയ, സ്വിമ്മിങ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നിവ ഹോട്ടൽ സമുച്ചയത്തിലുണ്ട്. 

cial

താജിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രശസ്തമായ വിസ്ത റസ്റ്ററന്റ്, ചൈനീസ് സ്പെഷൽ റസ്റ്ററന്റ് ഹൗസ് ഓഫ് മിങ് എന്നിവ രുചി സമൃദ്ധി ഒരുക്കുന്നു. 4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന താജ് ഹോട്ടലിൽ വിശാലമായ കാർ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്.  ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ് എന്ന നിലയിലേയ്ക്ക് വളരാനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് പഞ്ചനക്ഷത്ര ഹോട്ടൽ എന്ന് സിയാൽ എംഡി എസ്.സുഹാസ് പറഞ്ഞു. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The luxurious Taj Cochin International Airport Hotel opens on the 28th, offering 111 rooms, fine dining, and convenient airport access. This five-star hotel, a CIAL venture, promises a premium stay near Cochin International Airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT