ADVERTISEMENT

മുതുകുളം∙ ആറാട്ടുപുഴയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കള്ളിക്കാട് അമ്പാടിയിൽ വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന ബിജിൽ (36) ആണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ നവംബർ 4 ന് വൈകിട്ട് 4 ന്  കള്ളിക്കാട് ശിവനട ജംക്ഷന് പടിഞ്ഞാറ് വശം മുൻ വൈരാഗ്യത്തിന്റെ പേരിൽ കടപ്പുറത്ത് വച്ചു കമ്പി വടി കൊണ്ട് ബിജിൽ ആറാട്ടുപുഴ സ്വദേശി അരുണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. 

അടി കൊണ്ട് ഗുരുതരമായി പരുക്കേറ്റ അരുൺ അബോധാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇന്നലെ കള്ളിക്കാട് നിന്ന് തൃക്കുന്നപ്പുഴ എസ്എച്ച്ഒ ഷാജിമോന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജിത്ത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

English Summary:

Attempted murder charges have been filed against a man in Muthukulam after he attacked a youth with a sickle. The accused, Bijil, was arrested from his residence and remanded in custody.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT