എലത്തൂരിൽ ഡീസൽ ചോർച്ച, ഓടയിലൂടെ 2000 ലീറ്റർ; സുരക്ഷാ വീഴ്ചയെന്ന് നാട്ടുകാർ
Mail This Article
×
എലത്തൂർ (കോഴിക്കോട്) ∙ അറ്റകുറ്റപ്പണിക്കിടെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിനു മുൻവശത്തെ ഓടയിലേക്ക് ഡീസൽ ചോർന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം. രാത്രി അസിസ്റ്റന്റ് കലക്ടർ ഉൾപ്പെടെയുള്ളവർ എത്തി നാട്ടുകാരുമായി ചർച്ച നടത്തി.
വൈകിട്ടു നാലരയോടെയാണ് ഓടയിലൂടെ ഡീസൽ ചോരുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. എലത്തൂർ പൊലീസ് പ്ലാന്റ് മാനേജരെ വിവരമറിയിച്ചു. അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ച കാരണം ഡീസൽ ഓടയിലേക്ക് ഒഴുകുകയായിരുന്നെന്നും ചോർച്ച അടച്ചതായും അധികൃതർ അറിയിച്ചു.
എന്നാൽ, രണ്ടര മണിക്കൂറിനു ശേഷവും ഓടയിലൂടെ ഡീസൽ ചോർന്നതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. പ്ലാന്റിലെ ജീവനക്കാരെത്തി 2000 ലീറ്റർ ഡീസൽ ആണ് ഓടയിൽ നിന്നു വലിയ വീപ്പകളിലേക്കു മാറ്റിയത്.
English Summary:
Diesel Spilled at Kozhikode HPCL Plant: Diesel spill at the Hindustan Petroleum Corporation Limited (HPCL) plant in Elathur, Kozhikode, sparked protests from local residents concerned about potential environmental damage. The spill occurred during maintenance work and resulted in approximately 700 liters of diesel leaking into a nearby drain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.