1.8 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ് നേടി അർജുൻ കുറൂർ

Mail This Article
ചാവക്കാട് ∙ ഫ്രീക്വൻസി കോമ്പ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഇന്റർനെറ്റ് വേഗം വർധിപ്പിക്കുന്ന ഗവേഷണത്തിന് തൃശൂർ കൈപ്പറമ്പ് സ്വദേശി അർജുൻ കുറൂരിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്.
ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിലെ സിലിക്കൺ ഫോട്ടോണിക്സ് ഫോർ ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ വിഭാഗത്തിൽ 3 വർഷത്തെ ഗവേഷണത്തിനാണ് അവസരം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫോട്ടോണിക്സ് വിഭാഗത്തിൽനിന്ന് ഇന്റഗ്രേറ്റഡ് എംഎസ്‌സിക്കു ശേഷം ഐഐടി മദ്രാസിൽ നിന്നു മാസ്റ്റർ ഓഫ് സയൻസ് ബൈ റിസർച് ബിരുദവും നേടിയിരുന്നു. റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ കെ.എം.സുകുമാരന്റെയും സുധ കുറൂറിന്റെയും മകനാണ്.