ADVERTISEMENT

സഹകരണ മേഖലയിൽ ബാങ്കുകളുൾപ്പെടെയുള്ള സ്‌ഥാപനങ്ങളിൽ ക്ലാർക്ക് മുതൽ മേലോട്ടുള്ള തസ്‌തികകളിലെ നിയമനത്തിന് ബിരുദം കഴിഞ്ഞുള്ള ഹയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (എച്ച്ഡിസി), 10 കഴിഞ്ഞുള്ള ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (ജെഡിസി) വേണം. ജെഡിസി 2025-26 പ്രവേശനത്തിനു 31നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കോഴ്‌സ് ദൈർഘ്യം 10 മാസം: 2025 ജൂൺ 2 മുതൽ 2026 മാർച്ച് 31 വരെ. ഇതിൽ 15 ദിവസം വീതം 2 തവണ പ്രായോഗികപരിശീലനം 

പ്രവേശനയോഗ്യത 
ഡി+ എങ്കിലുമുള്ള 10–ാം ക്ലാസ് മതി. 2025 ജൂൺ ഒന്നിനു പ്രായം 16- 40. പട്ടിക / പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 45 / 43 വരെ. വിമുക്‌തഭടന്മാർക്ക് പ്രായത്തിൽ ഇളവു കിട്ടും. സഹകരണ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല. പട്ടികവിഭാഗക്കാർക്കു മാത്രമായുള്ള സെന്ററുകളിൽ 80 സീറ്റ് വീതം. പട്ടികജാതി 60, പട്ടികവർഗം 20. അപേക്ഷകൻ ഏതു കേന്ദ്രത്തിൽ ഏതു വിഭാഗത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് അപേക്ഷാഫോമിൽ വ്യക്‌തമാക്കണം. 

സിലക്‌ഷൻ 
10–ാം ക്ലാസിലെ ഗ്രേഡ് അടിസ്‌ഥാനമാക്കി, വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കി, റാങ്ക് ചെയ്‌താണ് സിലക്‌ഷൻ. പഴയ സ്‌കീംകാരുടെ മാർക്ക് ഗ്രേഡായി പരിവർത്തനം ചെയ്‌തെടുക്കും. പ്ലസ്‌ ടു, ബിരുദം എന്നിവയ്‌ക്ക് യഥാക്രമം ഒന്നും രണ്ടും പോയിന്റ് ബോണസായി നൽകും. എസ്‌എസ്‌എൽസി ജയിക്കാൻ കൂടുതൽ ചാൻസുകളെടുത്തവരുടെ പോയിന്റ് കുറയ്‌ക്കുന്ന വകുപ്പുമുണ്ട്. 

സംവരണം 
ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥർ (സഹകരണം, ഫിഷറീസ്, വ്യവസായം, ക്ഷീരം, കയർ) 15%; സഹകരണസംഘം ജീവനക്കാർ 35%. ശേഷിച്ച 50% ജനറൽ സീറ്റിൽ, ഇനിപ്പറയുന്ന ക്രമത്തിൽ സംവരണമുണ്ട്. പട്ടികജാതി 8%, പട്ടികവർഗം 2%, സാമ്പത്തികപിന്നാക്കം 10%, മറ്റു പിന്നാക്കവിഭാഗം- 5%, ഡിസിപി ജയിച്ചവർ 5%, വിമുക്‌തഭടർ / ആശ്രിതർ 5%,ഭിന്നശേഷിക്കാർ 5%. സ്‌പോട്‌സ് താരങ്ങൾക്ക് ഓരോ പരിശീലനകേന്ദ്രത്തിലും ഒരു സീറ്റ്.  

മറ്റു നിബന്ധനകൾ 
സഹകരണസംഘത്തിൽ 31.03.2025 ന് ഒരു വർഷമെങ്കിലും സ്‌ഥിരം സേവനമനുഷ്‌ഠിച്ചവരെ മാത്രമേ പ്രവേശനക്കാര്യത്തിൽ ആ വിഭാഗക്കാരായി പരിഗണിക്കൂ. ഇവരിലെ ആശ്രിതനിയമനക്കാർ 6 മാസത്തെ സേവനം പൂർത്തിയാക്കിയാൽ മതി. ജോലി നോക്കുന്ന സംഘത്തിന്റെ അഫിലിയേഷനു പ്രാബല്യമുണ്ടായിരിക്കുകയും വേണം. ഓരോ കേന്ദ്രത്തിലും ഏതേത് പ്രദേശങ്ങളിലെ അപേക്ഷകരെയാണ് പരിഗണിക്കുകയെന്ന് പ്രോസ്‌പെക്‌ടസിലുണ്ട്. സിലക‍്ഷൻ പൊതുവേ താലുക്കടിസ്ഥാനത്തിലാണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാഫീ 175 രൂപ. പട്ടികവിഭാഗക്കാർ 85 രൂപ. സഹകരണസംഘം ജീവനക്കാർ 350 രൂപ. അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകളുടെ വിവരം പ്രോസ്പെക്ടസിലുണ്ട്. ട്യൂഷൻ ഫീസ് 9500 രൂപ. മറ്റു ഫീസും ഡിപ്പോസിറ്റും പുറമേ. പ്രോസ്പെക്ടസും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. State Co-Operative Union– Kerala, Samsthana Sahakarana Bhavan, Oottukuzhy, Thiruvananthapuram– 695001, ഫോൺ: 0471 2320420, ഇ–മെയിൽ: scukerala@gmail.com,വെബ്: www.scu.kerala.gov.in

സ്‌ഥാപനങ്ങൾ 
1. സഹകരണ പരിശീലന കേന്ദ്രങ്ങൾ (11): തിരുവനന്തപുരം (ഫോൺ: 9495494412), കൊട്ടാരക്കര (9497620573), ചേർത്തല (9288096634), കോട്ടയം എൻഎസ്എസ് (9495187547), നെടുങ്കണ്ടം (ഇടുക്കി – 9447524118), തൃശൂർ (9947673840), പാലക്കാട് (9446581632), കോഴിക്കോട് (9496188027), കരണി (വയനാട് – 9446653669), കണ്ണൂർ (7306612974), മൂന്നാട് (കാസർകോട് – 9400673985) 
2. സഹകരണ പരിശീലന കോളജുകൾ (5): ആറന്മുള (9447654471), പാലാ (9446949154), വടക്കൻ പറവൂർ (9447077511), തിരൂർ (9846079940), തലശ്ശേരി (8590646379) 
3. പട്ടികവിഭാഗക്കാർക്കു മാത്രം പ്രവേശനമുള്ള ബാച്ചുകൾ: കൊട്ടാരക്കര (9497620573), ചേർത്തല (9400096542), കരണി (വയനാട് – 9446653669), കണ്ണൂർ (7306612974) എന്നിവിടങ്ങളിലെ സഹകരണ പരിശീലനകേന്ദ്രങ്ങളിൽ

English Summary:

Higher Diploma in Co-operation (HDC) and Junior Diploma in Co-operation (JDC) admissions are now open in Kerala. The application deadline is March 31st with courses starting June 2nd, 2025.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com