എന്തുകൊണ്ട് ചിലർക്കു മാത്രം മികച്ച ജോലി കിട്ടുന്നു? ഇതാ എട്ടു കാര്യങ്ങൾ

Mail This Article
ഈ വര്‍ഷത്തില്‍ നിങ്ങള്‍ സ്വപ്‌നം കണ്ടതുപോലൊരു ജോലി സ്വന്തമാക്കണോ? എങ്കില്‍ ഇനി പറയുന്ന എട്ടു കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് തയാറെടുപ്പുകള്‍ ആരംഭിച്ചോളൂ. മികച്ച ജോലികളൊക്കെ വരിവരിയായി നിങ്ങളെ തേടിവരും.
1. ജോലിക്കായുള്ള അന്വേഷണങ്ങള്‍ക്ക് വ്യക്തത വരുത്താം
നിങ്ങളുടെ കഴിവുകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഇണങ്ങുന്ന ജോലി കണ്ടെത്തുന്നതാണ് മുഖ്യമായ സംഗതി. ഇതിനായി ലിങ്ക്‌ഡ്‌ഇന്‍, വെല്‍ഫൗണ്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാം. നിങ്ങള്‍ക്ക് ഇണങ്ങുന്ന ജോലികള്‍ ഇവ കണ്ടെത്തിത്തരാന്‍ സഹായിക്കും.
2. ഓരോ ജോലിക്കും ഓരോ റെസ്യൂമെ
പൊതുവായി ഒരു റെസ്യൂമെ ഉണ്ടാക്കി എല്ലാവര്‍ക്കും അത് അയച്ചുകൊടുക്കുന്ന സമീപനം അവസാനിപ്പിക്കണം. പകരം അപേക്ഷിക്കുന്ന ഓരോ തൊഴിലിനും ഇണങ്ങുന്ന രീതിയില്‍ റെസ്യൂമെ മാറ്റി എഴുതണം. ജോലിയുടെ വിശദീകരണങ്ങളിലെ കീ വേര്‍ഡുകള്‍ ഒക്കെ നിങ്ങളുടെ റെസ്യൂമെയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കരിയർഫ്ലോ.എഐ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഇതിനു സഹായിക്കുന്നതാണ്.
3. ലിങ്ക്‌ഡ് ഇന്‍ പ്രൊഫൈല്‍ മികച്ചതാക്കാം
നിങ്ങളുടെ ശേഷികളും ശക്തമായ മേഖലകളും ലക്ഷ്യങ്ങളും പ്രതിഫലിക്കുന്ന തരത്തില്‍ ലിങ്ക്‌ഡ് ഇന്‍ പ്രൊഫൈല്‍ ഏറ്റവും മികച്ചതാക്കുകയാണ് അടുത്ത പടി. ഇതിനു സഹായകമായ എഐ ആപ്ലിക്കേഷനുകള്‍ ഇന്നു ലഭ്യമാണ്.
4. നെറ്റ് വര്‍ക്കിങ് ശക്തമാക്കാം
റിക്രൂട്ടര്‍മാരുമായും നിങ്ങളുടെ തൊഴില്‍മേഖലയിലെ പ്രഫഷനലുകളുമായും ലിങ്ക്‌ഡ് ഇന്‍ പോലുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള നെറ്റ് വര്‍ക്കിങ് ശക്തമാക്കണം. വ്യക്തിഗതമായ കണക്‌ഷൻ അപേക്ഷകള്‍ തയാറാക്കാന്‍ ചാറ്റ് ജിപിടി പോലുള്ള എഐ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താം.
5. അഭിമുഖത്തിനു വേണം സ്‌മാര്‍ട്ട് തയാറെടുപ്പ്
അഭിമുഖത്തിന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെപ്പറ്റി അല്‍പം ഗവേഷണം ആവശ്യമാണ്. ഇന്റര്‍നെറ്റിലും മറ്റും ലഭ്യമായ മോക്ക് ഇന്റര്‍വ്യൂ ടൂളുകള്‍ ഇതിനായി പ്രയോജനപ്പെടുത്താം. ഒരുവിധം ചോദ്യങ്ങള്‍ക്കെല്ലാം തയാറെടുത്തു കഴിഞ്ഞാല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളെ നേരിടാന്‍ സാധിക്കും.
6. ഓരോ അപേക്ഷയ്‌ക്കും വേണം ഫോളോ അപ്പ്
ജോലിക്കായി അപേക്ഷ അയച്ചു കഴിഞ്ഞും അഭിമുഖങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞും ഫോളോ അപ്പ് നിര്‍ബന്ധമാണ്. അഭിമുഖം കഴിഞ്ഞ് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള ഇ – മെയിലുകള്‍ നിര്‍ബന്ധമായും അയയ്ക്കണം. ഇ – മെയിലുകള്‍ പ്രഫഷനല്‍ രീതിയില്‍ എഴുതാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
7. ശേഷികള്‍ അഭിവൃദ്ധിപ്പെടുത്താം
നിങ്ങളുടെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പുതിയ നൈപുണ്യശേഷികള്‍ ആര്‍ജിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കേണ്ടതാണ്. മനോരമ ഹൊറൈസൺ പ്ലാറ്റ്‌ഫോമും ഇന്റേണ്‍ഷിപ്പുകളുമെല്ലാം ഇത്തരത്തില്‍ നൈപുണ്യവികസനത്തിനായി പ്രയോജനപ്പെടുത്താം.
8. സാലറി ഡേറ്റയുടെ അടിസ്ഥാനത്തില്‍
നിങ്ങളുടെ പ്രതീക്ഷിത സാലറി വിപണിയിലെ ശരാശരി നിരക്കും നിങ്ങളുടെ അനുഭവപരിചയവും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇതു കണ്ടെത്താന്‍ ഒാൺലൈൻ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാം.