മധ്യപൂർവദേശത്തെ ആദ്യ ഇലക്ട്രിക് വാഹന സംഗമം അബുദാബിയിൽ; ടെസ്റ്റ് ഡ്രൈവിന് അവസരം
Mail This Article
അബുദാബി ∙ മധ്യപൂർവദേശത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന സംഗമം മേയ് 20 മുതൽ 22 വരെ അബുദാബിയിൽ നാഷനൽ എക്സിബിഷൻ സെന്‍ററിൽ നടക്കും. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും പുരോഗതികളും പ്രദർശിപ്പിക്കുന്ന പരിപാടി ഇലക്ട്രിക് മൊബിലിറ്റി ലാൻഡ്‌സ്‌കേപ്പിലെ ഒരു സുപ്രധാന നിമിഷമാകുമെന്ന് കരുതപ്പെടുന്നു. സന്ദർശകർക്ക് ഇലക്ട്രിക് വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിനും ഈ രംഗത്തെ വിദഗ്ധരെ കാണാനും അവസരം ലഭിക്കും. കൂടാതെ, സർവ്വകലാശാലകളും സ്റ്റാർട്ടപ്പുകളും വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഇ-മൊബിലിറ്റി കണ്ടുപിടുത്തങ്ങളും ഈ സംഗമത്തിൽ പ്രദർശിപ്പിക്കും.
നവീകരണത്തിന്‍റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക്‌നോളജി പാർക്ക് സർവ്വകലാശാലകളും ടെക് ഇൻകുബേറ്ററുകളും സംരംഭകരും ഇ-മൊബിലിറ്റിയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. വൈദ്യുത വാഹന മേഖലയിലെ ഉയർന്നുവരുന്നവരെ ഉയർത്തിക്കാട്ടുന്ന സ്റ്റുഡന്‍റ് ഇന്നൊവേഷൻ അവാർഡും സ്റ്റാർട്ടപ്പ് അവാർഡുകളും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്ന് നാസർ അലി അൽ ബഹ്‌രി പറഞ്ഞു.