കൂടുതൽ സേവനങ്ങളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പിന്റെ പുത്തൻ പതിപ്പ്

Mail This Article
ദോഹ ∙ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഇ–പെയ്മെന്റ് സൗകര്യം ഉൾപ്പെടെ കൂടുതൽ സേവനങ്ങളും ഫീച്ചറുകളുമാണ് പുതിയതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പെയ്മെന്റ് സംവിധാനമായ ആപ്പിൾ പേ ആണ് പുതിയ മെട്രാഷിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്ന് പുതിയ മെട്രാഷ് ഡൗൺലോഡ് ചെയ്യാം. അത്യാധുനിക സാങ്കേതിക വിദ്യകളാൽ വികസിപ്പിച്ചിരിക്കുന്ന പുതിയ പതിപ്പ് ഉപയോഗിക്കാൻ എളുപ്പമാണെന്നും അധികൃതർ പറയുന്നു. റസിഡൻസി പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ ഇരുന്നൂറിലധികം സേവനങ്ങളാണ് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കുമായി മെട്രാഷിലുള്ളത്.