ദുബായ് ഡെലിവറി എക്സലൻസ് അവാർഡിന്റെ രണ്ടാം പതിപ്പിന് തുടക്കം

Mail This Article
ദുബായ്∙ ഡെലിവറി എക്സലൻസ് അവാർഡിന്റെ രണ്ടാം പതിപ്പിന് തുടക്കമായി.ഡെലിവറി ജീവനക്കാരെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ)യും ദുബായ് പൊലീസും ചേർന്ന് ഈ സംരംഭം നടപ്പാക്കുന്നത്. ഇന്ന്(19) മുതൽ മേയ് 31 വരെയാണ് റജിസ്ട്രേഷനുള്ള സമയം.
ഡെലിവറി മേഖലയിൽ നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മികച്ച കമ്പനികൾ, സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ, മികച്ച പങ്കാളികൾ, 200 മികച്ച ഡ്രൈവർമാർ എന്നിവരെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹ്മദ് മഹ്ബൂബ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരത്തിലുള്ള സംരംഭങ്ങൾ നിർണായകമാണെന്ന് ദുബായ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്റൂയി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഓടിക്കുക, മികച്ച പ്രകടനം കാഴ്ചവയ്ക്കുക തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ.