ADVERTISEMENT

കലിഫോർണിയ∙ കലിഫോർണിയയുടെ പ്രിയപ്പെട്ട ‘മീശക്കാരൻ’ ഓർമയായി. വ്യത്യസ്തമായ മീശ കാരണം മാധ്യമ ശ്രദ്ധ നേടിയ കലിഫോർണിയയിലെ അഗ്നിശമന സേനാംഗമായ ആന്റണി ഗാൻസ്‌ലർ (43) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. മീശയാണ് പ്രശസ്തി നൽകിയതെങ്കിലും  മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള അർപ്പണബോധമാണ് ആളുകൾക്ക് ആന്റണിയെ പ്രിയങ്കരനാക്കിയത്.

സ്നേഹമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ആന്റണിയെന്ന് ഫ്രീമോണ്ട് ഫയർ ഫൈറ്റേഴ്‌സ് അസോസിയേഷൻ അനുസ്മരിച്ചു.  എറിനാണ് ഭാര്യ. സവന്നയും അബിഗെയ്‌ലും മക്കളാണ്. 

ആന്റണിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സഹപ്രവർത്തകരും അസോസിയേഷനും ചേർന്ന് ഗോഫണ്ട്മീയിൽ പേജ് ആരംഭിച്ചിട്ടുണ്ട്. 27ന് അനുസ്മരണ ചടങ്ങുകൾ നടക്കും.

English Summary:

Calif. Firefighter Known for His ‘Outrageously Large Mustache’ Dies After 'Cardiac Event'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com