കൊളംബിയ സർവകലാശാലയ്ക്കെതിരെ വിമർശനവുമായി അമേരിക്കയിൽ നിന്ന് പലായനം ചെയ്ത ഇന്ത്യൻ ഗവേഷക വിദ്യാർഥി

Mail This Article
വാഷിങ്ടൻ ഡിസി∙ ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് യുഎസ് സ്റ്റുഡന്റ്സ് വീസ റദ്ദാക്കിയതോടെ അമേരിക്കയിൽ നിന്ന് പലായനം ചെയ്ത ഇന്ത്യൻ ഗവേഷക വിദ്യാർഥി രഞ്ജനി ശ്രീനിവാസൻ കൊളംബിയ സർവകലാശാലയ്ക്കെതിരെ രംഗത്ത്.‘‘കൊളംബിയ സർവകലാശാലയുടെ നടപടി എന്നെ നിരാശപ്പെടുത്തി. എൻറോൾമെന്റ് പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്’’ – രഞ്ജനി ശ്രീനിവാസൻ പറഞ്ഞു.
ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് നിന്ന് സ്റ്റുഡന്റ്സ് വീസ റദ്ദാക്കിയെന്ന സന്ദേശം ഇമെയിലൂടെ ലഭിച്ചതിനെ പിന്നാലെയാണ് യുഎസിന്റെ നിയമനടപടികൾക്ക് വിധേയമാകാതെ സിബിപി ഹോം ആപ്പ് ഉപയോഗിച്ചാണ് അവർ സ്വമേധയാ രാജ്യം വിട്ടത്. യുഎസിലെ അനധികൃത കുടിയേറ്റക്കാർക്ക് സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സേവനമൊരുക്കുന്നതാണ് സിബിപി ആപ്പ്. കൊളംബിയ സർവകലാശാലയിൽ അർബൻ പ്ലാനിങ്ങിൽ (നഗരാസൂത്രണം) ഗവേഷണ വിദ്യാർഥിയായിരുന്നു രഞ്ജിനി.