ADVERTISEMENT

ശരീരകോശങ്ങൾ ചുരുങ്ങിപ്പോകുന്നു. ഇതുമൂലമാണ് ഏറ്റവും മയമാർന്ന ശരീരഭാഗങ്ങളായ കാറ്റുകൊള്ളുന്ന ചുണ്ടുകളും കൈകാല്‍വെള്ളയും വിണ്ടുകീറുന്നത്. പലരിലും ഇതു രക്തസ്രാവത്തിനു കാരണമാകുന്നു. വെള്ളം നനഞ്ഞാലും കാറ്റു കൊണ്ടാലും വിണ്ടുകീറൽ കൂടാനുള്ള സാധ്യതയുണ്ട്.

അസഹ്യമായ വേദനയും പഴുപ്പുവരലും ചിലരിൽ കാണാറുണ്ട്. തണുത്ത വെള്ളം കുടിക്കുക. മാർബിൾ പോലുള്ള തണുത്ത പ്രതലങ്ങളിലൂടെ നടക്കുക, തണുത്ത വെള്ളത്തിൽ പാത്രങ്ങൾ കഴുകുക, തുണികൾ അലക്കുക എന്നിവ വിണ്ടുകീറൽ വർധിപ്പിക്കും. 

ചൂടുകൊള്ളിക്കലാണ് ഇതിന്റെ പ്രധാന ചികിൽസ. രക്തയോട്ടം കൂട്ടുക എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. ചുണ്ടിൽ നെയ്യോ ക്രീമുകളോ പുരട്ടുക, കൈയിലും കാലിലും വെളിച്ചെണ്ണ, തൈലങ്ങൾ, ജെല്ലുകൾ എന്നിവ ചൂടാക്കി പുരട്ടുക, കൈയുറകളും സോക്സും ധരിക്കുക, ചൂടുള്ള ആഹാരവും പാനീയവും കഴിക്കുക. രക്തത്തിന്റെ അളവു കുറവുള്ളവർ പിരശോധിച്ചതിനു ശേഷം ഔഷധങ്ങൾ ഉപയോഗിക്കുക. 

English Summary: Cracked or dry Skin: Treatment and home remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com