ആറ് ദിവസത്തെ ആഘോഷം; ഗുരുവായൂർ അമ്പലനടയിൽ ആരതിക്ക് താലികെട്ടി റോബിൻ: ഹണിമൂൺ യാത്ര 2 വർഷം

Mail This Article
ആറ് ദിവസത്തെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പലനടയിൽവച്ച് ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനർ ആരതിപൊടിയും വിവാഹിതരായി. ഞായറാഴ്ച പുലർച്ചെ നടന്ന താലികെട്ട് ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രണ്ടു വർഷത്തെ ഹൺമൂൺ ട്രിപ്പ് ആണ് റോബിനും ആരതിയും പ്ലാൻ ചെയ്തിരിക്കുന്നത്. 27 രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന ഹണിമൂൺ യാത്രയുടെ തുടക്കം ഫെബ്രുവരി 26നാണ്. അസർബെയ്ജാനാണ് ഇവർ ആദ്യം സന്ദർശിക്കുന്നത്.
രംഗോലി, സംഗീത് തുടങ്ങിയ ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകൾ ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വിവാഹസമ്മാനമായി ആരതിക്ക് പിതാവ് നൽകിയത് ആഡംബര കാർ ആണ്. ഇത് വൻ സസ്പ്രൈസ് ആണെന്നും ഇത്രയും വലിയ സമ്മാനം പ്രതീക്ഷിച്ചില്ലെന്നും ആരതി വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.