ADVERTISEMENT

ആരോഗ്യകരമായ ജീവിതത്തിന്റെ മുഖ്യ ചേരുവകൾ സജീവമായ ജീവിതശൈലിയും പോഷകസമ്പുഷ്മായ ഭക്ഷണണവുമാണ്. എന്ത് കഴിക്കുന്നു എന്നതു മാത്രമല്ല എപ്പോൾ കഴിക്കുന്നു എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. ചില ഭക്ഷണവിഭവങ്ങൾ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് രാത്രിയിൽ തൈരും ചോറും മാംസഭക്ഷണവും ഒഴിവാക്കണമെന്നാണ് ആയുർവേദം അനുശാസിക്കുന്നത്. 

 

രാത്രി വൈകി കഴിക്കുന്നതും ശരീരത്തെയും മനസ്സിനെയും ബാധിക്കുമെന്ന് ബിർല ആയുർവേദയിലെ ആയുർവേദിക് കൺസൽറ്റന്റ് ഡോ. ചൈതാലി ദേശ്മുഖ് ചൂണ്ടിക്കാണിക്കുന്നു. ആയുർവേദം മാത്രമല്ല ആധുനിക വൈദ്യശാസ്ത്രവും രാത്രിയിൽ ലഘുഭക്ഷണം കഴിക്കാന്‍ ശുപാർശ ചെയ്യുന്നു. ഒരു ദിവസത്തെ മൂന്നായി തിരിച്ച് കഴിഞ്ഞാൽ അതിന്റെ അവസാന ഭാഗം കഫത്തിന്റെ സ്വാധീനം കൂടി നിൽക്കുന്ന സമയമാണെന്ന് ഡോ. ചൈതാലി പറയുന്നു. ഇതിനാൽ ഈ സമയത്തെ ഭക്ഷണങ്ങൾ കഫ ദോഷത്തെ വർധിപ്പിക്കാതെ അതിനെ ബാലൻസ് െചയ്തു നിർത്തുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ 

എണ്ണ ചേർത്ത ഭക്ഷണം, ജങ്ക്ഫുഡ്, മധുരങ്ങൾ, ചോക്ലേറ്റുകൾ, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം, സസ്യേതര ഭക്ഷണം, തണുത്ത ഭക്ഷണം, ഐസ്ക്രീം തൈര് എന്നിവയെല്ലാം രാത്രി സമയത്ത് കർശനമായും ഒഴിവാക്കേണ്ടവയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. ഈ ഭക്ഷണങ്ങൾ രാത്രിയിൽ കഴിച്ചാൽ കഫം വർധിക്കുകയും രാവിലെ മൂക്കൊലിപ്പ്, ചുമ, ജലദോഷം, അലർജി, അമിതമായ ഉമിനീര്, ഛർദി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഡോ. ചൈതാലി വിശദീകരിക്കുന്നു. 

 

ഇത്തരം ഭക്ഷണങ്ങൾ രാത്രിയിൽ പതിവായി കഴിക്കുന്നത് ശരീരത്തിൽ വിഷാംശം അടിഞ്ഞു കൂടാൻ കാരണമാകുമെന്നും അദ്ദേഹം അടിവരയിടുന്നു.

 

രാത്രിയിൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ 

ദഹിക്കാൻ എളുപ്പമുള്ളതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് അത്താഴത്തിന് ഡോ. ചൈതാലി നിർദേശിക്കുന്നത്. തൈരിന് പകരം മോരിൻ വെള്ളം, ചോറിന് പകരം ചപ്പാത്തി, കറിവേപ്പില, പരിപ്പ്, മഞ്ഞൾ, ചെറിയ തോതിൽ ഇഞ്ചി എന്നിവ ചേർന്ന ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ രാത്രി ഭക്ഷണമായി തിരഞ്ഞെടുക്കാവുന്നവയാണ്. വയർ നിറഞ്ഞ പോലുള്ള അളവിൽ രാത്രിയിൽ കഴിക്കരുതെന്നും ലഘുവായ അളവിൽ മാത്രമേ ഈ സമയം ഭക്ഷണം ഉള്ളിലെത്താവൂ എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

Content Summary: Foods to Avoid at Night According to Ayurveda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com