ADVERTISEMENT

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ള ടീസർ എത്തി. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ആസിഫ് എത്തുന്നത്. സിനിമ മുഴുനീള എന്റർടെയ്നറായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.

 

Kakshi: Amminippilla Official Teaser | Asif Ali | Zarah Films

സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു.  പ്രദീപൻ മഞ്ജോടി എന്ന നാടൻ കഥാപാത്രമായി ആസിഫ് എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.

 

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുൽ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com