ADVERTISEMENT

‘കൽക്കി’ സിനിമയുടെ നിര്‍മാതാക്കളായ വൈജയന്തി മൂവിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കൈറയും അവളുടെ ബൈക്കും എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. മലയാളികളുടെ പ്രിയതാരം അന്ന ബെൻ ആണ് കൈറയായി എത്തിയത്.

നടിയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെയെന്ന് ഈ ചിത്രം കാണുമ്പോൾ മനസ്സിലാകും. വലിയ താരനിര ഒന്നിച്ച കല്‍ക്കി 2898 എ.ഡി. പുറത്തിറങ്ങിയപ്പോൾ  ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു അന്ന ബെന്നിന്റെ കൈറ.  

യോദ്ധാവായ കൈറ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെയാണ് നടി അഭിനയിപ്പിച്ചു ഫലിപ്പിച്ചത്. സിനിമയുടെ അന്നയ്ക്കു പരുക്ക് സംഭവിച്ചിരുന്നു. കരിയറിലെ നാഴികക്കല്ലായി മാറിയ കഥാപാത്രമാണ് കൽക്കിയിലേതെന്നായിരുന്നു അന്ന പറയുന്നത്.

English Summary:

"Meet Kyra and Her Bike: Vyjayanthi Movies Unveils Anna Ben in 'Kalki'"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com