എന്റെ മാതാപിതാക്കളേക്കാളും ഞാന്‍ വിശ്വസിച്ച മനുഷ്യൻ, അങ്ങനെ തുറന്നു പറഞ്ഞു: എലിസബത്ത് ഉദയൻ

Mail This Article
കഴിഞ്ഞ കാലത്തെ സത്യങ്ങൾ പുറത്തുവിടുന്നതിൽ നാണക്കേടില്ലെന്ന് ഡോ. എലിസബത്ത് ഉദയൻ. ഒരു സമയത്ത് തന്റെ മാതാപിതാക്കളേക്കാളും താന്‍ വിശ്വസിച്ച മനുഷ്യനാണ് ബാലയെന്നും അതുകൊണ്ടു തന്നെ ജീവിതത്തിൽ സംഭവിച്ച എല്ലാക്കാര്യങ്ങളും ഇയാളെ വിശ്വസിച്ച് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും എലിസബത്ത് പറയുന്നു.
‘‘ഒരു സമയത്ത് ഞാൻ എന്റെ മാതാപിതാക്കളേക്കാളും വിശ്വസിച്ച ആളായിരുന്നു ഈ മനുഷ്യൻ. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാക്കാര്യങ്ങളും ഇയാളെ വിശ്വസിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഇയാളുമായി താമസിക്കുന്ന സമയത്തും ഇക്കാര്യങ്ങൾവച്ചെന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇനി ആ നാണക്കേടിനെ പേടിക്കേണ്ട കാര്യമില്ല. എന്നെ റേപ്പ് ചെയ്തുവെന്ന് വിഡിയോകളിലൂടെ ഞാൻ തുറന്നു പറഞ്ഞു, പക്ഷേ ആരും അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. കുറ്റമാരോപിച്ചവരും ബ്ലാക്ക് മെയ്ൽ എന്ന രീതിയിൽ പരാതിപ്പെടുന്നുമില്ല. പകരം ഇതുപോലെ ഭീഷണിപ്പെടുത്തുകയാണ്. ഇതു തന്നെയാണ് ഞാൻ മുമ്പും പറഞ്ഞിരുന്നത്, എന്നെ ഭീഷണിപ്പെടുത്തുന്നുവെന്നത്.
പാലാരിവട്ടത്തെ ഫ്ലാറ്റ് എത്ര പെണ്ണുങ്ങൾക്ക് നിങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നെ പ്രേമിക്കുന്ന സമയത്ത് തന്നെ നിങ്ങളുടെ കൂടെ ഒരു പെണ്ണ് ആ ഫ്ലാറ്റിൽ താമസിച്ചിരുന്നില്ലേ? പിന്നെ അവർ നിങ്ങളെ പറ്റിച്ചുപോയി. പിന്നെ പാലക്കാട് നിന്നുള്ള പെണ്ണിനോടും ഫ്ലാറ്റ് കൊടുക്കുന്ന കാര്യം പറഞ്ഞത് ഓർക്കുന്നുണ്ട്.
എന്റെ കഴിഞ്ഞ കാലത്തെ സത്യങ്ങളല്ലെ പുറത്തുവിടാൻ പോകുന്നത്, അതില്‍ ഒരു പ്രശ്നവുമില്ല. നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ...എന്റെ മാമായെപ്പറ്റി പറഞ്ഞാൽ നിന്റെ ജീവിതം നശിപ്പിക്കുമെന്ന ഭീഷണിയും കേട്ടിരുന്നു. ദൈവം കൊണ്ടു വന്നു തന്നതാണ് നിന്നെയെന്ന് എപ്പോഴും ഈ മനുഷ്യൻ പറയുമായിരുന്നു, അങ്ങനെ വിശ്വസിച്ചു പോയതാണ്.’’–എലിസബത്തിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ എലിസബത്തിനെതിരെ ആരോപണവുമായി ബാല എത്തിയത്. ‘‘മരിച്ചുപോയ എന്റെ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ച ഏറ്റവും വിലകുറഞ്ഞ വ്യക്തി. നിന്നെയോർത്ത് ലജ്ജ തോന്നുന്നു പെൺകുട്ടി. ആശുപത്രിയിൽ എന്നെ രക്ഷിച്ചവരെല്ലാം എന്റെ ആത്മാവിനെപ്പോലെ ഒപ്പമുണ്ട്. പണത്തിനോ എന്റെ പാലാരിവട്ടത്തെ ഫ്ലാറ്റിനോ വേണ്ടിയല്ല എന്നെ രക്ഷിച്ച ആളുകൾ ഒപ്പമുള്ളത്. അവരോടെല്ലാം ആത്മാർഥമായി ഞാൻ നന്ദി പറയുന്നു
ആര് ആരെയാണ് റേപ്പ് ചെയ്യുന്നത്. കഴിഞ്ഞ കാലത്തെ നിങ്ങളുടെ ജീവിതം തുറന്നു പറയും. ഒരു വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും അവസാനിക്കും’’–ബാലയുടെ വാക്കുകൾ.