ADVERTISEMENT

നൃത്തം ചെയ്യുന്നതിനിടയിൽ വികാരാധീനയായ നടി നവ്യ നായരെ കാണികൾക്കിടയിൽ നിന്നെത്തിയ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിഞ്ഞത്. വിതുമ്പി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനായി കാണികൾക്കിടയിൽ നിന്ന് ഒരു മുത്തശ്ശി ഓടിയെത്തി. സെക്യൂരിറ്റി ജീവനക്കാരൻ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും നടിയുടെ അരികിലേക്ക് എത്താൻ ശ്രമിക്കുകയായിരുന്നു.

ഇതു കണ്ട നവ്യ, മുത്തശ്ശിയെ തന്നോടു ചേർത്ത് ആശ്വസിപ്പിച്ചു. നവ്യയും മുത്തശ്ശിയുടെ കൈകളിൽ പിടിച്ച് മുഖത്തോട് ചേർത്തു. വികാരാധീനമായ ഈ രംഗം കണ്ടു കാണികളും കണ്ണീരണിഞ്ഞു. ആത്മീയമായ അനുഭവമാണിതെന്ന് നടി സ്വാസിക കമന്റ് ചെയ്തു. 

ഒരു കലാകാരിയും ആസ്വാദകനും ഈശ്വരനോളം ഒന്നാകുന്ന നിമിഷം, കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ എന്നൊക്കെയാണ് വിഡിയോക്ക് വരുന്ന കമന്റുകൾ.

സിനിമയേക്കാൾ നൃത്തത്തിൽ സജീവമാവുകയാണ് ഇപ്പോൾ നവ്യ നായർ. സ്വന്തം നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമായും തിരക്കിലാണ് താരം. റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ആണ് നടിയുടെ പുതിയ പ്രോജക്ട്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിലെ നായകൻ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമാണം.

English Summary:

A video of actress Navya Nair becoming emotional while dancing and being comforted by an elderly woman from the audience is going viral.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com