ശ്രീറാമിനെയും ആസിഫിനെയും തിരിച്ചുവിളിച്ച് തിര.കമ്മിഷൻ; നടപടി പരാതിയെ തുടർന്ന്
Mail This Article
ചെന്നൈ∙ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയമിച്ച കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ.യൂസഫിനെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തിരികെ വിളിച്ചു. ഇരുവർക്കുമെതിരെ കേസുണ്ടെന്ന പരാതിയെത്തുടർന്നാണ് നടപടി.
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു മരിച്ച കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. വ്യാജരേഖക്കേസിൽ ഉൾപ്പെട്ട ആളാണ് ആസിഫ് കെ.യൂസഫ്. ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിലാണ് ആസിഫ് അന്വേഷണം നേരിടുന്നത്.
ഇരുവർക്കും പകരമായി ജാഫർ മാലിക്കിനെയും ഷർമിള മേരി ജോസഫിനെയും നിയമിച്ചു. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നല്‍കിയിരിക്കുന്നത്.
English Summary: Sriram Venkitaraman, Asif K. Yusuf Called back by Election Commission