ADVERTISEMENT

കാഞ്ഞങ്ങാട് (കാസർകോട്) ∙ മൻസൂർ നഴ്സിങ് കോളജിൽ കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബർ 7ന് ആയിരുന്നു സംഭവം. ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. പിന്നീട് ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ ദിവസങ്ങളോളം സമരം നടത്തി. ഈ സമരത്തിന് ഐക്യദാർഢ്യവുമായി ഭരണ – പ്രതിപക്ഷ യുവജന വിദ്യാർഥി സംഘടനകൾ നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

LISTEN ON

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Nursing student's Suicide : Nursing student Chaithanya Kumari, who attempted suicide after alleged mental harassment, passed away after months of treatment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com