കെജി കോളജിന് അഭിമാനദിനം

Mail This Article
കെ ജി കോളജ് ഇലക്ട്‌റൽ ലിറ്ററസി ക്ലബിനു അഭിമാന ദിനം . കോട്ടയം ജില്ലാ ഇലക്ട്‌റൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 6ന് തലയോലപ്പറമ്പ് അസീസി ബധിര ഹയർ സെക്കന്ററി സ്കൂളിലും അസീസി ബധിര ഐ ഐ റ്റി യിലും പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ 32 വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർത്തു.

ചടങ്ങിൽ വൈക്കം തഹസിൽദാർ ടിഎൻ വിജയൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ സബ്‌കളക്ടർ സഫ്ന നസറുദീൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കെജി കോളേജിലെ അസിസ്റ്റന്റ് പ്രഫസറും കോട്ടയം ജില്ലാ ഇലക്ട്‌റൽ ലിറ്ററസി ക്ലബ് കോർഡിനേറ്ററുമായ ഡോ. വിപിൻ കെ വർഗീസ് ,അസീസി ഹയർ സെക്കന്ററി പ്രിൻസിപ്പൽ സിസ്റ്റർ റെന്നി, വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അനിൽ കുമാർ, അസീസി ഐ ടി ഐ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ , അസീസി ഹൈസ്കൂൾ എച്ച് എം സിസ്റ്റർ ക്ലറിന തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്‌ഘാടനച്ചടങ്ങിനു ശേഷം സബ്‌കളക്ടർ കുട്ടികളുമായി ആംഗ്യഭാഷയിൽ സംവദിച്ചു. കുട്ടികളുടെ പാട്ട് , ഡാൻസ്, സ്കിറ്റ്, തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു. വോട്ടർ പട്ടികയിലേക്ക് പുതുതായി ഭിന്നശേഷിക്കാരായ കുട്ടികളെ ചേർക്കാൻ വോളണ്ടിയേഴ്‌സായെത്തിയത് കെ ജി കോളേജിലെ ആദ്യവർഷ ബിരുദവിദ്യാർഥികളായ ഡോൺ, അംബിക, അർഷ, സിറിൽ, അനുപ്രിയ എന്നിവരാണ്.