തല ഒന്ന് തണുക്കട്ടെ! തമിഴ്നാട്ടിലും ഉത്തർപ്രദേശിലുമൊക്കെ പൊലീസിന് എസി ഹെൽമെറ്റ്; പ്രവർത്തനം അറിയാം

Mail This Article
മാപിനിയിൽ ഉഷ്ണ നിലവാരം കുതിച്ചുയരുമ്പോൾ നേരിടാനും, ചൂടിൽ വലയുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമേകുകയാണ് എസി ഹെൽമെറ്റുകൾ. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് എയർ കണ്ടീഷൻ ചെയ്ത (എസി) ഹെൽമെറ്റുകൾ ഉത്തർപ്രദേശിലും തമിഴ്നാട്ടിലും ഡൽഹിയും പോലുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
ധരിക്കുന്നയാളെ തണുപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഹെൽമെറ്റുകളിൽ ഹെഡ് ഗിയറിനുള്ളിലെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു കോംപാക്റ്റ് കൂളിങ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.

ഭാരം കുറഞ്ഞതും റീചാർജ് ചെയ്യാവുന്ന ബാറ്ററികളാൽ പ്രവർത്തിക്കുന്നതുമായ ഈ ഹെൽമെറ്റുകൾ ഉദ്യോഗസ്ഥർക്ക് ദീർഘനേരം സുഖകരമായി ധരിക്കാൻ സഹായിക്കുന്നു. തണുപ്പിക്കൽ സംവിധാനം ഹെൽമെറ്റിനുള്ളിൽ വായു സഞ്ചാരം നൽകുന്നു, വേനൽക്കാലത്തെ കൊടും ചൂടിലും തണുത്ത അന്തരീക്ഷം നിലനിർത്തുന്നു.
ഹെൽമെറ്റുകൾക്കുള്ള പവർ സ്രോതസ്സ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന ഒരു ബാറ്ററി പായ്ക്കാണ്. ഈ ഹെൽമെറ്റുകൾക്ക് ഒറ്റ ഫുൾ ചാർജിൽ 8 മണിക്കൂർ വരെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും.