Activate your premium subscription today
കൊൽക്കത്തയുടെ തെരുവുകളിലൂടെ ട്രാം ഓടിത്തുടങ്ങിയിട്ട് 150 വർഷം. റോഡിൽ ഉറപ്പിച്ച പാളങ്ങളിലൂടെയുള്ള ഒരു ട്രെയിൻ യാത്രയെന്നു ട്രാം യാത്രയെ നമുക്ക് വിശേഷിപ്പിക്കാം. 1873ഫെബ്രുവരി 24നാണ് കൊൽക്കത്തയിൽ ആദ്യത്തെ കുതിരവണ്ടി ട്രാം സർവീസ് തുടങ്ങുന്നത്. ഏഴ് ട്രാം ഡിപ്പോകൾ കേന്ദ്രീകരിച്ച് 125 സർവീസുകൾ
ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നിട്ട് 111 വർഷം. വൈറ്റ് സ്റ്റാർ ലൈനിന്റെ ഉടമസ്ഥതയിലുള്ള യാത്രാ കപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തതെന്നു വിശേഷിപ്പിക്കപ്പെട്ട ആ കപ്പൽ, ഇംഗ്ലണ്ടിൽനിന്ന് യുഎസിലേക്കുള്ള പ്രഥമ യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു
ദക്ഷിണ നാവിക കമാൻഡിന്റെ കൊച്ചിയിലെ എയർ സ്റ്റേഷനായ ഐഎൻഎസ് ഗരുഡ 1953 മേയ് 11നാണു കമ്മിഷൻ ചെയ്തത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ നാവിക എയർ സ്റ്റേഷനാണ് ഐഎൻഎസ് ഗരുഡ. അന്നത്തെ പ്രതിരോധമന്ത്രി മഹാവീർ ത്യാഗിയാണ് ഐഎൻഎസ് ഗരുഡ കമ്മിഷൻ ചെയ്തത്. കമോഡോർ ജി. ഡഗ്ലസ് ആയിരുന്നു ഐഎൻഎസ് ഗരുഡയുടെ ആദ്യ കമാൻഡിങ്
ലോക ഫുട്ബോളിന്റെ തറവാട്’ എന്നറിയപ്പെടുന്ന ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം ശതാബ്ദി പ്രഭയിൽ. എംപയർ സ്റ്റേഡിയം എന്നുകൂടി വിളിപ്പേരുണ്ടായിരുന്ന വെംബ്ലി സ്റ്റേഡിയം 1923 ഏപ്രിൽ 28നാണ് തുറന്നുകൊടുത്തത്. ലണ്ടനിൽനിന്ന് 16 കിലോ മീറ്റർ അകലെ വെംബ്ലി ഹിൽസ് ഇടിച്ചുനിരത്തിയാണു മനോഹരമായ സ്റ്റേഡിയം പണിതത്. സർ റോബർട്ട്
തൊഴിലാളി നഷ്ടപരിഹാര നിയമം നിലവിൽ വന്നിട്ട് 100 വർഷം. തൊഴിലാളികൾക്ക് ജോലിക്കിടെ ഉണ്ടാകുന്ന അപകടത്തിനും മറ്റും നഷ്ടപരിഹാരം നൽകുന്ന നിയമമാണ് വർക്ക് മെൻസ് കോംപൻസേഷൻ ആക്ട് 1923. 1923 മാർച്ച് 5 നാണു തൊഴിലാളി നഷ്ടപരിഹാര ബില്ലിന് അംഗീകാരം ലഭിച്ചത്. 1924 ജൂലൈ ഒന്നിനു രാജ്യത്ത് ഈ നിയമം നിലവിൽ വന്നു. തൊഴിൽ
സ്പോർട്സ് ഷൂ നിർമാണത്തിൽ ലോകത്തിന്റെ തലപ്പൊക്കത്തോളം ഉയർന്ന പ്യൂമ കമ്പനി സ്ഥാപിതമായിട്ട് 75 വർഷം. ജർമനിയിലെ ബവേറിയയിലെ ഹെർസോജെനൗറച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1948ലാണ് തുടങ്ങുന്നത്. അത്ലറ്റിക്, കാഷ്വൽ പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന ഈ
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു 75 വയസ്സ്. 1948 ജനുവരി 30നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മജിക്കു നേരെ നാഥുറാം വിനായക് ഗോഡ്സെ നിറയൊഴിച്ചത്. ന്യൂഡൽഹിയിലെ ആൽബുഖർഖ് റോഡിലെ ബിർല ഹൗസിലായിരുന്നു ഗാന്ധിജിയുടെ അന്ത്യം. മഹാത്മജിയുടെ ജീവിതത്തിലെ അവസാന നാളുകൾക്കു
ലോകം കണ്ട മികച്ച ചിത്രകാരൻമാരിൽ ഒരാളായ പാബ്ലോ പിക്കാസോ 1973 ഏപ്രിൽ 8നാണു വിടവാങ്ങിയത്. 1881 ഒക്ടോബർ 25ന് സ്പെയിനിലെ മലാഗയിലാണ് പിക്കാസോ ജനിച്ചത്. Pablo Diego Jose Francisco de Paula Juan Nepomuceno Maria de los Remedios Cipriano de la Santisima Trinidad Ruiz y Picasso എന്നതാണു പിക്കാസോയുടെ മുഴുവൻ
നാലു സഹോദരൻമാർ ഒരുമിച്ചു കണ്ടൊരു സ്വപ്നം ലോക സിനിമയെ കീഴടക്കിയ കഥയാണു വാർണർ ബ്രദേഴ്സ് സിനിമാ നിർമാണ കമ്പനിയുടേത്. ഹാരി, ആൽബർട്ട്, സാമുവൽ , ജാക് എന്നീ വാർണർ സഹോദരന്മാർ 1923ൽ ആരംഭിച്ച സംരഭമാണ് ഹോളിവുഡിലെ വിസ്മയ പ്രസ്ഥാനമായി പടർന്നു പന്തലിച്ച വാർണർ ബ്രദേഴ്സ്. കലിഫോർണിയയിലെ ബർബാങ്കാണ് വാർണർ ബ്രദേഴ്സ്
കുറ്റാന്വേഷണ രംഗത്തു രാജ്യാന്തര സഹകരണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്വേഷണ ഏജൻസിയാണ് ഇന്റർപോൾ. ‘ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ’ എന്നതാണ് ഇന്റർപോളിന്റെ പൂർണരൂപം. വിയന്ന ആസ്ഥാനമായി 1923 ലാണ് ഇന്റർപോൾ നിലവിൽ വന്നത്. ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘടന എന്ന വിശേഷണം ഇന്റർപോളിന് അവകാശപ്പെട്ടതാണ്.
Results 1-10