Activate your premium subscription today
ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ് മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ് ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത് നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്. ജാതിക്കയും ജാതിപരിപ്പും
പുൽപള്ളി ∙ ജില്ലയിൽ ഏറ്റവുമധികം കിഴങ്ങുവിളകൾ ഉൽപാദിപ്പിച്ചിരുന്ന കാർഷിക മേഖലയിലേക്ക് ഇപ്പോൾ ചേമ്പും കപ്പയുമെല്ലാം കർണാടകയിൽ നിന്ന്. ഇഞ്ചി, ചേന, കാച്ചിൽ,കപ്പ, ചേമ്പ് എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെയിപ്പോൾ കാര്യമായ കൃഷിയില്ല.നാണ്യവിളകളുടെ തകർച്ചയെ തുടർന്ന് കർഷകർ ആശ്രയിച്ചിരുന്നത്
പാമ്പാടി ∙ ദേശീയ പാതയ്ക്ക് അരികിലായി മൂന്നുനില കെട്ടിടം. കാർഷിക വിപണന കേന്ദ്രമെന്നാണ് പേര്. പക്ഷേ നിർമാണം ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. പുറമേ നിന്നും നോക്കിയാൽ അതിമനോഹരം. എന്നാൽ അകത്തെ സ്ഥിതി ഇതല്ല. കെട്ടിടത്തിനുള്ളിൽ ഒരു വശത്ത് പ്ലാസ്റ്റിക് കുപ്പിയും ചെളി വെള്ളവും നിറഞ്ഞു കിടക്കുന്നു.
പോത്തൻകോട് ∙ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മംഗലപുരം പഞ്ചായത്തിലെ ചെമ്പകമംഗലത്ത് പഴയ ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന ചന്ത വൻ പൊലീസ് സാന്നിധ്യത്തിൽ ഒഴിപ്പിച്ചു. ചെമ്പകമംഗലം അശ്വതിയിൽ രാജശേഖരൻ നായർ നൽകിയ പരാതിയിൽ 2020ലെ ഉത്തരവ് നടപ്പാക്കാൻ മംഗലപുരം പഞ്ചായത്ത് സെക്രട്ടറിയോട് ഹൈക്കോടതി
മലപ്പുറം പരപ്പനങ്ങാടിയിലെ വി.സി.ജൈസലിനെ കർഷകശ്രീ വായനക്കാർ മറക്കാനിടയില്ല. 17 വർഷം മുന്‍പ് ഉപ്പയുടെ രണ്ടരയേക്കറിൽ കൃഷി ചെയ്തു തുടങ്ങിയ ഈ യുവകർഷകൻ ഇന്നു കൃഷി ചെയ്യുന്നതു 155 ഏക്കറിലേറെ ഭൂമിയില്‍. ഇതില്‍ 5 ഏക്കർ ഭൂമി സ്വന്തവും ബാക്കി പാട്ടവുമാണ്. 5 ഏക്കര്‍ വാങ്ങിയതോ പാട്ടക്കൃഷിയിലെ ആദായത്തിലൂടെയും. നെല്ലും പച്ചക്കറിയും വാഴയും പ്രധാന വിളകള്‍. ലാഭസാധ്യത കുറഞ്ഞ നെല്ലും പച്ചക്കറിയും കൃഷി െചയ്ത് വർഷംതോറും ഒന്നരക്കോടി രൂപയിലേറെ വിറ്റുവരവു നേടുന്ന ജൈസൽ ഇക്കഴിഞ്ഞ സീസണിൽ 300 ടൺ നെല്ലാണ് ഉൽപാദിപ്പിച്ചത്. നാടിന്റെ ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കുന്നതിനൊപ്പം സ്വന്തം നഗരസഭയെ തരിശുരഹിതമാക്കാനും അദ്ദേഹത്തിനു കഴിയുന്നു.
കാർഷികോൽപന്ന വിപണിക്കും നാളെ നിർണായക ദിനം. പുതിയ സർക്കാർ ഏതു മുന്നണിയുടേതാകണമെന്ന ജനകോടികളുടെ തീരുമാനം പുറത്തുവരുന്ന ദിവസം കാർഷികോൽപന്ന വിപണിയുടെയും ജാതകമാണു കുറിക്കപ്പെടുക. അതു ഭാഗ്യജാതകമായിരിക്കുമോ എന്നറിയാനുള്ള ഉദ്വേഗത്തിലാണു വിപണി.
കാപ്പിക്കു പ്രസരിപ്പിന്റെ കാലം. രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും വില ഉയർന്ന നിലവാരത്തിലാണ്. എന്നാൽ രാജ്യാന്തര വിപണിയിലെ ഉയർന്ന നിലവാരത്തിന്റെ തുടർച്ച സംശയകരമാണെന്നു സൂചനയുണ്ട്. വരൾച്ചമൂലമുണ്ടായ ഉൽപാദനക്കുറവ് വിയറ്റ്നാമിൽനിന്നുള്ള ലഭ്യതയെ ബാധിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇതാണു രാജ്യാന്തര വിപണിയിൽ കാപ്പി വിലയ്ക്കു തുണയായത്.
ഇന്ത്യയിൽനിന്നുള്ള ചില മസാല ബ്രാൻഡുകൾക്കു സിംഗപ്പൂരും ഹോങ്കോങ്ങും വിലക്ക് ഏർപ്പെടുത്തിയതു സുഗന്ധ വ്യഞ്ജന വിപണിയിൽ മടുപ്പിന് ഇടയാക്കിയിരിക്കുന്നു. ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ തുടങ്ങിയവയുടെ വിലയിൽ കഴിഞ്ഞ ആഴ്ച മടുപ്പ് അനുഭവപ്പെട്ടു. മസാല നിർമാതാക്കളിൽനിന്നുള്ള ഡിമാൻഡിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.
വേനൽച്ചൂടിൽ വിളകൾക്കു വ്യാപക കൃഷിനാശം. തേയിലയുടെയും ഏലത്തിന്റെയും ഉൽപാദനത്തിൽ വലിയ തോതിലുള്ള ഇടിവാണ് അനുഭവപ്പെടുന്നത്. രണ്ട് ഉൽപന്നങ്ങളുടെയും വില മെച്ചപ്പെടാൻ ലഭ്യതയിലെ കുറവു സഹായകമായിട്ടുണ്ടെങ്കിലും വിളനാശം മൂലമുള്ള നഷ്ടത്തിന്റെ തോതാണു ഭീമം.
ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ഛിച്ചേക്കാനുള്ള സാധ്യത തേയില വിപണിയിൽ ആശങ്ക പരത്തുന്നു. കയറ്റുമതി തടസ്സപ്പെട്ടേക്കുമോ എന്ന ഭയം ശക്തമാകുകയാണ്. അതിനാൽ കഴിയുന്നത്ര വേഗം കയറ്റുമതി കരാർ പാലിക്കാനുള്ള തത്രപ്പാടിലാണു വ്യാപാരികൾ.
Results 1-10 of 61