മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ

Mail This Article
×
വെട്ടത്തൂർ (മലപ്പുറം)∙ പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു കണ്ടെത്തിയത്. മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെട്ടത്തൂർ ജംക്‌ഷനിലെ കടയിൽ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.
English Summary:
Major Drug Bust: Malappuram Vegetable Shop Raid Yields Cannabis, Firearms
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.