മന്ത്രം എന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്ന അഥവാ സംരക്ഷിക്കുന്ന ഒന്നാണ്. നിത്യേനയുള്ള മന്ത്രജപം മനസ്സിലെ മാലിന്യങ്ങൾ നീക്കി പ്രകാശ പൂർണമാക്കുകയും അനുകൂലതരംഗം നിറയ്ക്കുകയും ചെയ്യും എന്നാണ് വിശ്വാസം. മന്ത്രജപം എല്ലാവർക്കും സാധ്യമാണോ എന്ന് പലപ്പോഴും സംശയം തോന്നാം . ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ ജപിക്കാൻ പാടുള്ളു എന്നാണ് നിഷ്ഠ. എന്നാൽ സിദ്ധ മന്ത്രങ്ങൾ മന്ത്ര ദീക്ഷ സ്വീകരിക്കാതെ തന്നെ ജപിക്കാവുന്നതാണ്. തെറ്റായി ജപിച്ചാൽ അനുകൂലഫലം ലഭിച്ചെന്നു വരില്ല. അതിനാൽ മന്ത്രത്തിന്റെ അർഥം മനസിലാക്കി തെറ്റില്ലാതെ ഉച്ചരിക്കാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ചു ജപിച്ചു തുടങ്ങാവുന്നതാണ്.
English Summary : Importance of Manthram and their Benefits in Daily Life.