Activate your premium subscription today
Friday, Apr 18, 2025
51,000 ആഡംബര കാറുകൾ വിറ്റ് ഇന്ത്യൻ ആഡംബര കാർ വിപണി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് നേട്ടം കൈവരിച്ചപ്പോൾ ഒന്നാമതെത്തിയത് മെഴ്സിഡീസ് ബെൻസ്. 18,928 കാറുകളാണ് കമ്പനി കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത്. 4 ശതമാനമാണ് വിൽപന വളർച്ച.
രാജ്യത്തെ ആഡംബര കാർ വിൽപന റെക്കോർഡിൽ. 51,500 ആഡംബര കാറുകളാണ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ വിറ്റത്. എന്നാൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.3% മാത്രമാണ് വളർച്ച. 50 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളെയാണ് ആഡംബര കാറുകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്.
മക്കൾക്ക് സമ്മാനങ്ങൾ നൽകുമ്പോൾ അതേറെ മൂല്യമേറിയതാകണമെന്നു ചിന്തിക്കാത്ത മാതാപിതാക്കൾ കുറവായിരിക്കും. അത്തരത്തിൽ വിലയേറിയ ഒരു സമ്മാനം മകനായി നൽകിയിരിക്കുകയാണ് ഇന്ത്യൻ ബിസിനസുകാരനായ സതീഷ് സാൻപാൽ. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനക്സ് ഹോൾഡിങ്ങിന്റെ ഉടമ മകന് സമ്മാനിച്ചത് റോൾസ് റോയ്സ് കള്ളിനാൻ സീരീസ് II. യു എ ഇ യിലെ ഏറ്റവും പ്രായം കുറഞ്ഞ കള്ളിനാൻ ബ്ലാക്ക് ബാഡ്ജിന്റെ ഉടമയാണ് ലക്ഷ്യ സാൻപാൽ. അത്യാഡംബരത്തിന്റെ പര്യായമായ എസ് യു വിയുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് സതീഷ് സാൻപാൽ തന്നെയാണ്. വൈറ്റ് ഷെയ്ഡ് കള്ളിനാന്റെ ഇന്റീരിയർ നിയോൺ ഗ്രീൻ നിറത്തിലുള്ളതാണ്. 12.5 കോടി രൂപയാണ് ഈ വാഹനത്തിനു ഇന്ത്യൻ വിപണിയിൽ വിലവരുന്നത്.
ദുബായ്∙ എമിറേറ്റിലെ ആഡംബര ഗതാഗത മേഖലയിൽ 2024-ൽ മികച്ച മുന്നേറ്റം. 2023-ലെ 30,219,821 യാത്രകളെ അപേക്ഷിച്ച്, 2024-ൽ 43,443,678 യാത്രകളായി 44% വളർച്ച രേഖപ്പെടുത്തിയതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) അറിയിച്ചു.
നൂറ്റാണ്ടിന്റെ പഴമയും ഗാംഭീര്യവും നിറഞ്ഞ വിന്റേജ് കാറുകൾ മുതൽ അത്യാധുനിക ആഡംബര വാഹനങ്ങൾ വരെ ആഘോഷപ്പൂരം സൃഷ്ടിച്ച് ‘മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ’ കൊച്ചിയിൽ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ രാവിലെ 10 മുതൽ 8 വരെയാണു പ്രദർശനം. വെള്ളിയാഴ്ച ആരംഭിച്ച എക്സ്പോ വേദിയിൽ വാഹന പ്രേമികളുടെ പ്രളയമാണ്
ആഡംബര കാറുകളുടെയും സൂപ്പർ ബൈക്കുകളുടെയും മിന്നും കാഴ്ചയ്ക്കൊപ്പം വിന്റേജ്, ക്ലാസിക് വാഹനങ്ങളുടെ തലപ്പൊക്കവുമായി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് ‘പവർഫുൾ’ തുടക്കം. വിവിധ വാഹന ബ്രാൻഡുകളുടെ പുത്തൻ മോഡലുകൾ അടുത്തറിയാനും എക്സ്പോയിൽ അവസരമുണ്ട്. രാവിലെ 10 മുതൽ രാത്രി 8 വരെയാണു സമയം. ടിക്കറ്റ് നിരക്ക് 200 രൂപ.
ഷാർജ ∙ ആഢംബര കാറുകളിൽ ഡ്രൈവിങ് പരിശീലനത്തിന് ഷാർജ നിവാസികൾക്ക് അവസരം. ഷാർജ പൊലീസിനു കീഴിലുള്ള ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രീമിയം സർവീസ് ആരംഭിച്ചത്.
ഖത്തറിൽ വ്യക്തികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇഷ്ടമുള്ള വാഹനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാം. പക്ഷേ ഡീലർമാരിൽ നിന്നുള്ള വാറന്റി നിർബന്ധം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് പുതിയ ഉത്തരവ്.
കോഴിക്കോട്∙ റീൽസ് ചിത്രീകരിക്കുന്നതിനോട് ആൽവിനുള്ള ഇഷ്ടം ചെന്നെത്തിച്ചത് മരണത്തിൽ. ധാരണ തെറ്റിച്ച് പാഞ്ഞെത്തിയ കാറിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ആൽവിൻ ശ്രമിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് ബീച്ചിൽ നിന്നും ഭട്ട് റോഡിലേക്ക് പോകുന്ന റോഡ് വളവുകളും കയറ്റങ്ങളും ഇല്ലാതെ നേർരേഖയിലാണ്. ഒരുവശത്ത് കടലായതിനാൽ വാഹനങ്ങളുടെ റീൽ എടുക്കുന്നവരുടെ മുതൽ കല്യാണ ഫോട്ടോ എടുക്കുന്നവരുടെ വരെ ഇഷ്ടസ്ഥലമാണിത്.
കോഴിക്കോട് ∙ വെള്ളയിൽ ബീച്ചിനു സമീപത്തെ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ആൽവിൻ (20) ഗൾഫിൽനിന്നെത്തിയത് രണ്ടാഴ്ച മുൻപ്. കമ്പനികൾക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയാണ് ആൽവിൻ നാട്ടിൽ ചെയ്തിരുന്നത്. വിഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ഗൾഫിലും.
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.