തലയെ സംരക്ഷിക്കാൻ ധരിക്കുന്ന ഒരു സംരക്ഷണ ഗിയറാണ് ഹെൽമെറ്റ്. വിനോദ പ്രവർത്തനങ്ങൾക്കും കായിക വിനോദങ്ങൾക്കും തലയുടെ സുരക്ഷിതകവചമായി ഹെൽമെറ്റുകൾ ഉപയോഗിക്കുന്നു. മോട്ടോർസൈക്കിളുകളിലും സൈക്കിളുകളിലും സഞ്ചരിക്കുന്നവർ ഹെൽമെറ്റ് ഉപയോഗിക്കുന്നുണ്ട്. അപകടങ്ങളുണ്ടാകുന്ന പക്ഷം തലയ്ക്കുണ്ടാകുന്ന ആഘാതങ്ങളെ ഹെൽമെറ്റ് പ്രതിരോധിക്കും.