Activate your premium subscription today
ദുബായ് ∙ ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് - പുണെ - ദുബായ് സെക്ടറിൽ പുതിയൊരു സർവീസ് കൂടി ആരംഭിക്കുന്നു.
ന്യൂഡൽഹി∙ തിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാനസർവീസ് 27ന് ആരംഭിക്കും. നവംബർ 21 വരെയുള്ള ഷെഡ്യൂൾ പ്രകാരം പ്രതിദിന സർവീസ് ആയിരിക്കും. നവംബർ 24 മുതൽ ആഴ്ചയിൽ 4 ദിവസമായിരിക്കും സർവീസ്. പുണെയിൽ നിന്ന് ബാങ്കോക്കിന് ആഴ്ചയിൽ 3 ദിവസം നേരിട്ടുള്ള സർവീസും നവംബർ 22ന് ആരംഭിക്കും.
ദുബായ് ∙ മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള 2 ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന മസ്കത്തിലേക്കുള്ള 6ഇ 1275, ജിദ്ദയിലേക്കുള്ള 6ഇ 56 എന്നീ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ
അബുദാബി ∙ അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്ക് മംഗ്ലുരു (െഎഎക്സ്ഇ), തിരുച്ചിറപ്പള്ളി (ടിആർഇസഡ്), കോയമ്പത്തൂർ (സിജെബി) എന്നീ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് നേരിട്ട് പറക്കാൻ കഴിയുമെന്ന് യുഎഇ ക്യാപിറ്റൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. നിലവിൽ അബുദാബിയിൽ നിന്ന് 13 ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് പറക്കുന്ന
അബുദാബി ∙ ഇൻഡിഗോ അടുത്ത മാസം അബുദാബിയിൽ നിന്ന് നേരിട്ട് കർണാടകയിലെ മംഗ്ലരു ഉൾപ്പെടെ മൂന്ന് നഗരങ്ങളിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നു. ഇത് മംഗ്ലുരു, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. കുറഞ്ഞ നിരക്കിലുള്ള വിമാനം മംഗളൂരു കൂടാതെ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി
ന്യൂഡൽഹി ∙ മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഉള്ള സർവീസുകളും കൊച്ചിയിൽനിന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഉള്ള സർവീസുകളുമാണ് റദ്ദാക്കിയത്.
ഹൈദരാബാദ് ∙ മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈയിലെയും ഹൈദരാബാദിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണു യാത്രക്കാർക്കു നൽകിയത്. ഹൈദരാബാദിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണു പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്.
അബുദാബി/കോയമ്പത്തൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഓഗസ്റ്റ് 10 മുതൽ അബുദാബി വിമാന സർവീസ് തുടങ്ങും. ഇൻഡിഗോ എയർലൈൻസാണു സർവീസ് ആരംഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേരിട്ടുള്ള സർവീസുകൾ നടത്തും. രാവിലെ 6ന് കോയമ്പത്തൂരിൽ എത്തുന്ന വിമാനം 7ന് മടങ്ങുമെന്നു വിമാനത്താവളം ഡയറക്ടർ സെന്തിൽ വളവൻ
മുംബൈ∙ ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ–മുംബൈ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ശനിയാഴ്ച ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E 5314 വിമാനത്തിനാണ് മുംബൈയിലെത്തിയപ്പോൾ ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ പ്രോട്ടോക്കാൾ പാലിച്ചുകൊണ്ട് വിമാനം അടിയന്തര ലാൻഡിങ് നടത്തിയെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
ഇൻഡിഗോ ഫ്ലൈറ്റ് യാത്രയിൽ സ്ത്രീ യാത്രികർക്ക് ഇഷ്ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കാം. വെബ് ചെക്ക് ഇൻ ഓപ്ഷനിലൂടെ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. സ്ത്രീകൾക്കു കൂടുതൽ സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന സംവിധാനമാണിതെന്ന് എയർലൈൻ പത്രക്കുറിപ്പിൽ പറയുന്നു. സോളോ യാത്രികരായ സ്ത്രികളും കുംടുംബത്തോടൊപ്പം
Results 1-10 of 78