Activate your premium subscription today
തിരുവനന്തപുരം ∙ ‘സേഫ് കേരള’ പദ്ധതിയിൽ മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും ‘സേഫ്’ അല്ല. അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണം കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവ മൂലം നശിച്ചു. ശേഷിച്ചവയുടെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിച്ചു. എഐ ക്യാമറയിൽ അമിതവേഗം പിടിക്കപ്പെടില്ലെന്ന ന്യൂനതയുള്ളതിനാൽ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും മോട്ടർവാഹന വകുപ്പിനും നിലവിൽ സജ്ജീകരണമില്ല.
തിരുവനന്തപുരം∙ ഗതാഗത നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം
പത്തനംതിട്ട ∙ ഒരായുസ്സിന്റെ പ്രണയത്തെ വിധി രണ്ടാഴ്ചയിലേക്കു ചുരുക്കി. 8 വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30ന് ഒന്നിച്ച നിഖിലിന്റെയും അനുവിന്റെയും ജീവിതത്തിന് പാതിവഴിയിൽ അവസാനം. ഇന്ന് അനുവിന്റെ പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ സങ്കടം. അടുത്ത മാസം നിഖിലിനൊപ്പം
തിരുവനന്തപുരം∙ റോഡ് സുരക്ഷ ഉറപ്പാക്കാനായി പൊതുഗതാഗത വാഹനങ്ങളുടെ ലൊക്കേഷൻ, വേഗം എന്നിവ നിരീക്ഷിച്ചു തത്സമയം നടപടിയെടുക്കുന്ന സുരക്ഷാമിത്രം പദ്ധതി സംസ്ഥാനത്തു പാളി. കേന്ദ്രവും സംസ്ഥാനവും ചേർന്ന് 2019ൽ തുടങ്ങിയ മാതൃകാ പദ്ധതി ആസൂത്രണത്തിലെ പിടിപ്പുകേടും സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതയും മൂലമാണു പാതിവഴിയിൽ പൊലിഞ്ഞത്.
കോട്ടയം ∙ സംസ്ഥാനത്തു റോഡപകടങ്ങൾ പെരുകുമ്പോൾ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ട 29 അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ (എഎംവിഐ) ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ആർടി ഓഫിസിലേക്കു മാറ്റി. ആലപ്പുഴയിൽ 6 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിറ്റേന്നാണ് മോട്ടർവാഹന വകുപ്പ് ഇതിന്റെ ഉത്തരവിറക്കിയത്.
കോഴിക്കോട്∙ ബീച്ച് റോഡിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തിൽ കൂട്ടുപ്രതിയായ തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടിൽ മുഹമ്മദ് റഹീസി(32)നെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൂടുതൽ വിവരങ്ങൾ തേടി റഹീസിനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ
പാലക്കാട് ∙ പനയംപാടത്തു വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിതവേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക്
ഒരു വ്യക്തി നിശ്ചിത ദിവസം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തന്റെ വാഹനത്തിൽ യാത്ര തിരിക്കുന്നു. ഇക്കാര്യം കാർ ഉപയോഗം സംബന്ധിച്ച മൊബൈൽ അപ്ലിക്കേഷനിൽ ‘പോസ്റ്റ്’ ചെയ്യുന്നു. ഈ ദിവസം ഈ വ്യക്തി യാത്ര ചെയ്യുന്ന അതേ റൂട്ടിലൂടെ പോകേണ്ട മറ്റുള്ളവർക്ക് ഈ വാഹനത്തെ ആശ്രയിക്കാം.
കോട്ടയം ∙ 22 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും (എംവിഐ) 70 അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും (എഎംവിഐ) അടക്കം 92 ഇൻസ്പെക്ടർമാർ ചെക്പോസ്റ്റുകളിൽ വെറുതേയിരിക്കുകയാണെന്നു
ന്യൂഡൽഹി∙ പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് ലോറി ഇടിച്ചു കയറിയത്. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
Results 1-10 of 1303