ADVERTISEMENT

മൂവാറ്റുപുഴ∙ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ നഗരത്തിൽ  കാർ യാത്രികന്റെ അഭ്യാസം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു രോഗിയുമായി പോയ ആംബുലൻസിനാണ് കാർ യാത്രക്കാരൻ തടസ്സം സൃഷ്ടിച്ചത്.പിഒ ജംക്‌ഷൻ മുതൽ വെള്ളൂർകുന്നം വരെ കാർ ആംബുലൻസിന്റെ വഴിയിൽ തടസ്സമായി. മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനിടയിലാണു കാർ ആംബുലൻസിന്റെ യാത്രയ്ക്കു തടസ്സമായത്.

ആംബുലൻസ് ഡ്രൈവർ കാറിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ മോട്ടർ വാഹന വകുപ്പിനു പരാതി നൽകി. മോട്ടർ വാഹന വകുപ്പ് വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടുക്കി സ്വദേശിയുടെ വാഹനമാണ് എന്നാണു ലഭിച്ചിരിക്കുന്ന വിവരം. ആർസി ബുക്ക് ഉടമയുടെ മേൽവിലാസത്തിൽ മോട്ടർ വാഹന വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്. തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

English Summary:

Reckless driving in Muvattupuzha delayed an ambulance carrying a critical patient. The driver, identified as someone from Idukki district, faces action from the Motor Vehicles Department.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com