ആംബുലൻസിന്റെ മുന്നിൽ കാർ യാത്രികന്റെ അഭ്യാസം; നടപടിക്ക് മോട്ടർ വാഹന വകുപ്പ്

Mail This Article
മൂവാറ്റുപുഴ∙ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ നഗരത്തിൽ കാർ യാത്രികന്റെ അഭ്യാസം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു രോഗിയുമായി പോയ ആംബുലൻസിനാണ് കാർ യാത്രക്കാരൻ തടസ്സം സൃഷ്ടിച്ചത്.പിഒ ജംക്‌ഷൻ മുതൽ വെള്ളൂർകുന്നം വരെ കാർ ആംബുലൻസിന്റെ വഴിയിൽ തടസ്സമായി. മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇതിനിടയിലാണു കാർ ആംബുലൻസിന്റെ യാത്രയ്ക്കു തടസ്സമായത്. ആംബുലൻസ് ഡ്രൈവർ കാറിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ മോട്ടർ വാഹന വകുപ്പിനു പരാതി നൽകി. മോട്ടർ വാഹന വകുപ്പ് വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടുക്കി സ്വദേശിയുടെ വാഹനമാണ് എന്നാണു ലഭിച്ചിരിക്കുന്ന വിവരം. ആർസി ബുക്ക് ഉടമയുടെ മേൽവിലാസത്തിൽ മോട്ടർ വാഹന വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്. തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.